പ്രണയം തകർന്നു, ഒരുപാട് പാഠങ്ങൾ പഠിച്ചു – 2020ൽ പുതിയ തീരുമാനവുമായി ശ്രുതിഹസൻ
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരസുന്ദരി ശ്രുതി ഹാസന്‍ 2020 ലെ ഒരു പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പുതിയ തീരുമാനങ്ങളും പ്രതിജ്ഞകളും എടുക്കുന്ന വര്‍ഷമാണ് 2020 ഇതെന്നും പോയവര്‍ഷം തന്റെ പ്രണയതകര്‍ച്ചയുടെ കാലമായിരുന്നുവെന്നും താരം പറയുന്നു.
ഇപ്പോഴാണ് ജീവിതത്തെ സ്‌നേഹിച്ചു തുടങ്ങിയത്. ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചു എന്നും നല്ലത്, ചീത്ത എന്ന് തിരിച്ചറിഞ്ഞു. വരും വര്‍ഷങ്ങളില്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്. 2020ന് വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. പോയ വര്‍ഷങ്ങള്‍ തനിക്ക് സമ്മാനിച്ച ദുഃഖങ്ങള്‍ക്കും സന്തോഷത്തിനും എല്ലാത്തിനും നന്ദി എന്നും താരം പറഞ്ഞു.
കഴിഞ്ഞ വര്‍ഷമായിരുന്നു ബോയ്ഫ്രണ്ട് മൈക്കിള്‍ കോഴ്‌സലുമായുള്ള ശ്രുതിയുടെ ബന്ധം തകരുന്നത്. പ്രണയത്തകര്‍ച്ച താരത്തെ വല്ലാതെ അപ്‌സറ്റ് ആകുകയും ചെയ്തിരുന്നു. ആ വിഷമത്തില്‍ നിന്നെല്ലാം ഇപ്പോള്‍ മോചനം നേടിയതായും താരം പറയുന്നു.
താന്‍ വളരെ നിഷ്‌കളങ്കതയായിരുന്നുവെന്നും എല്ലാവര്‍ക്കും എളുപ്പം പറ്റിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഇനി ഒന്നിലും തളരില്ലെന്നും ബോള്‍ഡായി നിന്നു കാര്യങ്ങള്‍ തീരുമാനിക്കാന്‍ പഠിച്ചുവെന്നും ശ്രുതി പറയുന്നു.