നീണ്ട 6 വർഷത്തെ ഇടവേളക്ക് ശേഷം ചത്തകാക്കകൾ വീണ്ടും കൊച്ചിയിലേക്ക്..!!
ഇന്ത്യയിലെ മുൻനിര റാപ്പ്/ഹിപ്‌ഹോപ് മ്യൂസിക്ക് ഗ്രൂപ്പുകളിൽ ഒന്നായ കേരളത്തിൽ നിന്നുള്ള സ്ട്രീറ്റ് അകാദമിക്‌സ് അവരുടെ ഏറ്റവും പുതിയ ആൽബമായ “ലൂപ്പ്”ന്റെ പ്രചരണാർത്ഥം നടത്തുന്ന ഇന്ത്യ ടൂറിന്റെ രണ്ടാമത്തെ ഗിഗ് കൊച്ചിയിൽ. രാജ്യത്തെ സമാന്തര-സ്വതന്ത്ര ഹിപ്‌ഹോപ് സംഗീത ശാഖ വളർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗ്രൂപ്പുകളിൽ ഒന്നായ സ്ട്രീറ്റ് അക്കാദമിക്‌സ്, പല സംഗീത ശൈലികൾ ഹിപ്‌ഹോപ് രീതിയുമായി സമന്വയിപ്പിച്ച് ഇറക്കിയ “ലൂപ്പ്” ആൽബം സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
“ചത്ത കാക്ക”, “നേറ്റിവ് ബാപ്പ”, “വണ്ടി പഞ്ചർ” തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയരായ സ്ട്രീറ്റ് അക്കാദമിക്‌സിന്റെ ഈ പരിപാടി ഡിസംബർ 7ന് മാമാങ്കം സ്‌കൂൾ ഓഫ് ഡാൻസിൽ വൈകുന്നേരം 7മണിക്കാണ് തുടങ്ങുക. ഗ്രൂപ്പ് ഡി.ജെയും മ്യൂസിക്ക് പ്രൊഡ്യൂസറും ആയ വിവേക് രാധാകൃഷ്ണന്റെ ഗ്ലിച്ച് കളക്റ്റിവ് ആണ് ഗിഗ് നടത്തുന്നത്.
വിവേകിനൊപ്പം മോഹയും കേരളത്തിൽ നിന്നുള്ള റാപ്പ്/ഹിപ്‌ഹോപ് കലാകാരന്മാരായ തിരുമാലിയും കാഥികനും അവരവരുടെ ഒറിജിനൽ ട്രാക്ക് സെറ്റുകൾ അവതരിപ്പിക്കുന്നുണ്ട്. ത്രിനേത്ര വിശ്വൽസാണ് വീഡിയോ – ഓൺലൈൻ ചെയ്യുന്നത്.