‘നിങ്ങൾക്കവർ ന്യൂനപക്ഷമെങ്കിൽ ഞങ്ങൾക്കവർ സഹോദരങ്ങൾ..’ – വിനീത് ശ്രീനിവാസൻ

പൗരത്വ നിയമ ഭേദഗതി വന്നതിനുശേഷം സമൂഹമാധ്യമങ്ങളിലും പൊതുനിരത്തുകളിലും അടക്കം വളരെ ശക്തമായ പ്ര.തിഷേധങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്ര.തിഷേധങ്ങള്‍ തുടങ്ങിയ സമയത്ത് സിനിമ മേഖലയിലുള്ളവര്‍ പ്രതികരിക്കുന്നില്ല എന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ വ്യക്തമായ നിലപാടുകള്‍ അറിയിച്ചു കഴിഞ്ഞു.

നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷം ആയിരിക്കാം എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ സഹോദരന്മാരും സഹോദരിമാരും ആണ്. നടനും സംവിധായകനും ഗായകനും ആയ വിനീത് ശ്രീനിവാസന്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിത് ഇങ്ങനെയാണ്. നിങ്ങളുടെ പൗരത്വ ഭേദഗതി നിയമവും എടുത്ത് ഞങ്ങളില്‍ നിന്നും ദൂരെയെവിടെയെങ്കിലും പോകൂ എന്നും, ദയവായി പോകുമ്പോള്‍ എന്‍ആര്‍സി അടക്കമുള്ള അടക്കമുള്ള ബില്ലുകളും കൊണ്ടുപോകൂ എന്നാണ് താരത്തിന്റെ ആവശ്യം.

നേരത്തെ പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി, ഗീതു മോഹന്‍ദാസ്, അനശ്വര രാജന്‍, രജിഷ വിജയന്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ അനവധി താരങ്ങളാണ് പൊലീസ് നടത്തിവരുന്ന വിദ്യാര്‍ത്ഥി ആക്ര.മണത്തെയും, പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ക്കശമായ നിലപാടിനെയും വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്.

അതേസമയം എത്രതന്നെ പ്ര.തിഷേധങ്ങള്‍ ഉണ്ടായാലും നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നിയമം ആരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കില്ല എന്നും അറിയിച്ചു.

CATEGORIES
TAGS

COMMENTS