ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി നടി പാർവതി നമ്പ്യാർ – വീഡിയോ കാണാം
ഇന്ന് മലയാള സിനിമ മേഖലയിൽ മൂന്ന് താരങ്ങളാണ് വിവാഹിതരാകുന്നത്. നടൻ ബാലു വർഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, നടി പാർവതി നമ്പ്യാർ എന്നിവരാണ് വിവാഹിതരാകുന്നത്. നടി പാർവതിയുടെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിന്റെ നടയിൽ നടന്നു. ഏഴ് സുന്ദരരാത്രികൾ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ കടന്നുവന്ന താരമാണ് പാർവതി നമ്പ്യാർ.
ബിജു മേനോൻ നായകനായ ലീല എന്ന സിനിമയിലെ ലീല എന്ന കഥാപാത്രം അവതരിപ്പിച്ചാണ് പാർവതി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചത്. കുറച്ചു സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും താരത്തിന് ഒരുപാട് ആരാധകരുണ്ട്.
പാർവതിയുടെ അടുത്തുള്ള ബന്ധുക്കളും കൂട്ടുകാരും മാത്രമേ വിവാഹത്തിന് പങ്കെടുത്തിട്ടുള്ളു. വിനീത് മേനോനാണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്. രാജമ്മ അറ്റ് യാഹു, സത്യാ, മധുരരാജാ, പട്ടാമ്പിരാമൻ തുടങ്ങിയവയാണ് പ്രധാനസിനിമകൾ.
CATEGORIES Film News