കുസൃതി ചിരിയിൽ ആരാധകരെ മയക്കി ദിലീപിന്റെ മകൾ മഹാലക്ഷ്മി !!! ചിത്രം വൈറൽ

ദിലീപ് – കാവ്യ ദമ്പതികള്‍ ഏത് പൊതുവേദിയില്‍ എത്തിയാലും ക്യാമറകണ്ണുകള്‍ ഏറെയും തിരയാറ് മകള്‍ മഹാലക്ഷ്മിയെ ആണ്. പക്ഷെ ആകെ രണ്ട് തവണ മാത്രമ താരങ്ങള്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളു. മഹാലക്ഷമിയുടെ ഒന്നാം പിറന്നാളിനും ക്രിസ്മസ് ദിനത്തില്‍ സാന്റാക്‌ളോസിന്റെ വേഷത്തിലും.

ആ രണ്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മഹാലക്ഷ്മിക്കൊപ്പമുള്ള ദിലീപിന്റെ ഏറ്റവും പുതിയ ചിത്രവും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. വളരെ കുസൃതി നിറഞ്ഞ ചിരിയുമായി മഹാലക്ഷ്മി ആരാധകരുട ഹൃദയം എളുപ്പം കീഴടക്കി കഴിഞ്ഞു.

മകളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയാണ് പക്ഷെ താരം കൂടുതല്‍ വിവിരങ്ങളൊന്നും അഭിമുഖത്തില്‍ പങ്കുവയ്ക്കാറില്ല. ദിലീപിന്റെ അണിയറിയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം നാദിര്‍ഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ്.

ഒരു ഫാമിലി എന്റര്‍ടെയിനറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ചിത്രം വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. നടി ഉര്‍വശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്.

CATEGORIES
TAGS

COMMENTS