കനിഹ ഇനി നടി മാത്രമല്ല, ആഗ്രഹം സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് താരം..!! സംഭവം ഇങ്ങനെ

മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ച് പ്രേക്ഷരുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് കനിഹ. അഭിനയിച്ച മിക്ക സിനിമകളും സൂപ്പർഹിറ്റുകൾ ആയിരുന്നു. ദിവ്യാ വെങ്കടസുബ്രമണ്യം എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. അഭിനയത്തിന് പുറമെ നൃത്തം, പിന്നണി ഗായിക, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

എന്നിട്ടും എന്ന സിനിമയിലൂടെയാണ് കനിഹ മലയാളത്തിലേക്ക് കടന്നുവരുന്നത്. തുടർന്ന് ഭാഗ്യദേവത, പഴശ്ശിരാജ, ക്രിസ്റ്റിയൻ ബ്രദർസ്‌, സ്പിരിറ്റ്, ഹൌ ഓൾഡ് ആർ യു, മാമാങ്കം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം സംവിധായക എന്ന നിലയിലും സിനിമയിലേക്ക് വരികയാണ്.

ഈ കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. താൻ ക്യാമറക്ക് പിന്നിലേക്ക് ആദ്യമായി എത്തുകയാണെന്നും സിനിമയൊരു സമുദ്രമാണെന്നും അവിടെ ഓരോ ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും താരം കുറിച്ചു. എന്നിലെ വികാരാധീനനായ പഠിതാവിന് ഒരു സിനിമ സംവിധാനം ചെയ്യാൻ തോന്നി. എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്ന ഒരു തീം ഞാൻ ഷോർട്ട് ഫിലിമായി ചെയ്യുന്നു.. കനിഹ കുറിച്ചു.

2002 ലാണ് കനിഹ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലാണ് അഭിനയിച്ചത്. സിനിമയിൽ എത്തും മുമ്പ് അവതാരകയായും താരം ജോലി ചെയ്തിട്ടുണ്ട്. കനിഹയുടെ ഷോർട്ട് ഫിലിം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.

CATEGORIES
TAGS
NEWER POSTപ്രണയം മനസ്സിലുണ്ട്, പക്ഷേ പ്രണയിക്കാൻ ആളില്ല – തുറന്ന് പറഞ്ഞ് നടി സ്വാസിക