എനിക്ക് എസ്.എഫ്.ഐ പാർട്ടി ഭയങ്കര ഇഷ്ടമാണ്, ഷെഹ്‌ലയ്ക്ക് നീതി കിട്ടണം – പ്രതികരിച്ച് നിദാ ഫാത്തിമ

ഷെഹ്‌ല ഷെറിന്റെ മരണത്തിന്റെ സത്യാവസ്ഥ ആദ്യം ലോകത്തോട് പറഞ്ഞത് അവളുടെ കൂട്ടുകാരി ഫിദാ ഫാത്തിമയാണ്. തന്റെ കൂട്ടുകാരിക്ക് നീതികിട്ടാൻ വേണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. ബത്തേരിയിലെ സർവജന സ്കൂളിലെ ഷെഹ്‌ല ഷെറിനെ പാമ്പ് കടിയേറ്റ് ആശുപത്രയിൽ അധ്യാപകർ കൊണ്ടുപോകാതിരുന്നത് മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞ ഫിദാ ഫാത്തിമ എന്നാ കുട്ടിയെ മറക്കാൻ ഇടയില്ല.

“കാലിൽ ആണി കൊണ്ടതാവാം.. ബെഞ്ച് മറിഞ്ഞതാവാം എന്നൊക്കെയാ ആ സാർ പറഞ്ഞത്. അവൾക്ക് ബെഞ്ചിൽ ഇരിക്കാൻ പോലും വയ്യാരുന്നു. ആ കുട്ടി മൂന്ന്-നാല് തവണ പറഞ്ഞതാണ് ആശുപത്രയിൽ കൊണ്ടുപോകാൻ.. അവർ കേട്ടില്ല…” പ്രതികരണശേഷി നശിക്കാത്ത ഒരു പുതുതലമുറയുടെ പ്രതീകമാണ് നിദാ ഫാത്തിമ.

നിദാ ആദ്യമായി ഒരു ഓൺലൈൻ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിൽ ആണ് തനിക്ക് എസ്.എഫ്.ഐ പാർട്ടി ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞത്. എന്നാൽ പാർട്ടി കൊണ്ടല്ല അങ്ങനെയൊക്കെ പറഞ്ഞെന്നും ആ കുട്ടിക്ക് നീതികിട്ടാൻ വേണ്ടിയാണ് സംസാരിച്ചതെന്നും അവൾ അഭിമുഖത്തിൽ പറയുന്നുണ്ട്. അധ്യാപകരുടെ അനാസ്ഥയും സ്കൂളിൽ മോശം അവസ്ഥയും കുറിച്ച് അവൾ പറഞ്ഞു. തെറ്റ് കണ്ടാൽ പ്രതികരിക്കണമെന്ന് മൂത്ത താത്താ പറഞ്ഞിട്ടുണ്ടെന്ന് അവൾ പറഞ്ഞു.

CATEGORIES
TAGS

COMMENTS