ഇനി സഹിക്കാൻ വയ്യ, ചാരിറ്റി പ്രവർത്തനം നിർത്തുന്നു, സഹായം ചോദിച്ച് ഇനി വരില്ല..!! ഫിറോസ് കുന്നുംപറമ്പിൽ
ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫേ്‌സ്ബുക്ക് ലൈവിലെത്തി തുറന്നടിച്ച് ഫിറോസ് കുന്നുംപറമ്പില്‍. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ജനങ്ങള്‍ക്കിടയില്‍ വളെരപ്പെട്ടന്ന് പ്രശസ്തനായ ആളാണ് ഫിറോസ് കുന്നുംപറമ്പില്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പേ ഫിറോസിനെതിരെ ആരോപണങ്ങള്‍ ഉര്‍ന്നിരുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എത്തിയതെന്ന് ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞു.
തന്നെ ചുറ്റിപ്പറ്റി ഉയരുന്ന ആരോപണങ്ങള്‍ സഹിക്കാനാകാത്തതാണെന്നും ആരോപണങ്ങള്‍ അഴിച്ച് വിടുന്നവര്‍ തനിക്കൊരു കുടുംബം ഉണ്ടെന്ന് പോലും ചിന്തിക്കാത്ത തരത്തിലാണ് പെരുമാറുന്നതെന്നും ഇനിയും ഈ നിലപാടുകള്‍ സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഫിറോസ് കുന്നുംപറമ്പിലിനെതിരേ ഇതിന് മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കു പരാതികള്‍ ലഭിച്ചിരുന്നു. . സേവനപ്രവര്‍ത്തനങ്ങളുടെ മറവില്‍ അദ്ദേഹം കോടിക്കണക്കിന് രൂപ വിദേശത്ത് നിന്നുമായി സമാഹരിക്കുന്നതായി കാണിച്ചതായാണ് പരാതി ലഭിച്ചത്. മാത്രമല്ല നിരാലംബരായ രോഗികളെ മറയാക്കിയാണ് ഈ തട്ടിപ്പ് നടത്തുന്നത് എന്ന് ആരോപിച്ചായിരുന്നു പരാതി.