ആളുകളെ മനുഷ്യരായി കാണാൻ പഠിക്കൂ, ശേഷം വിമർശിക്കൂ..!! ചൊറിയാൻ വന്നവരുടെ വായടപ്പിച്ച് ആദിൽ ഇബ്രാഹീം
മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകനും നടനുമായ ആദില്‍ ഇബ്രാഹീം വിവാഹിതനാകുന്ന വാര്‍ത്തയാണ് ഇപ്പോൾ ആരാധകര്‍ ആഘോഷമാക്കുന്നത്. വന്‍ താരനിരയാണ് വിവാഹാഘോഷത്തില്‍ പങ്കെടുത്തതത്. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. തൃശൂര്‍ സ്വദേശിയായ നിമിഷയാണ് ആദിലിന്റെ വധു.
വിവാഹ വാര്‍ത്തയും വീഡിയോയും ചിത്രങ്ങളും എല്ലാം പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുകയാണ്. വധുവിന്റെ മതത്തെ ക്കുറിച്ചാണ് പലരും കമന്റുകളില്‍ പരാമര്‍ശിച്ചത്. ആദില്‍ മുസ്ലീം ആയതിനാല്‍ എന്തുകൊണ്ട് സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കാതെ മറ്റു മതമ തേടിപ്പോയി എന്ന തരത്തിലാണ് കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
വിമര്‍ശനങ്ങള്‍ അധികമായപ്പോള്‍ മറുപടിയുമായി ആദില്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മതം നോക്കിയല്ലെ ആളുകളെ സുഹൃത്തക്കള്‍ ആക്കുന്നതെന്നും തന്റെ വിവാഹ കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്നും മനുഷ്യരെ ജാതി നോക്കി അളക്കരുതെന്നും അവരെ മനുഷ്യരായി പരിഗണിക്കണമെന്നും ആദില്‍ പറഞ്ഞു.