കണ്ണുടക്കിയത് വിവാഹ മോചനവാർത്തയിൽ; അങ്ങനെയാണ് ആ കിടിലം ഗാനം പിറന്നത് – മനസ്സ് തുറന്ന് ഗോപിസുന്ദർ

കണ്ണുടക്കിയത് വിവാഹ മോചനവാർത്തയിൽ; അങ്ങനെയാണ് ആ കിടിലം ഗാനം പിറന്നത് – മനസ്സ് തുറന്ന് ഗോപിസുന്ദർ

ഇതുവരെ മലയാള സിനിമയില്‍ വന്നിട്ടുള്ള കിടിലന്‍ കല്യാണപാട്ട് ഏതെന്ന് ചോദിച്ചാല്‍ കണ്ണും പൂട്ടി ഉത്തരം പറയാം ബാഗ്ലൂര്‍ ഡേയ്‌സിലെ തുടക്കും മാംഗല്യം തന്തുനാനേന എന്ന പാട്ട്. ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ പാട്ടിന്റെ ഓളം വേറെ ലെവല്‍ ആണ്. അഞ്ജലി മേനോന്‍ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ സംഗീതത്തിന് നല്ല പ്രാധാന്യം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

താളവും മേളവും മുന്‍ നിരയില്‍ നില്‍ക്കണമെന്നും ചിത്രത്തിലെ പ്രധാന ഗാനവും അതായിരിക്കണമെന്നും ഗോപിസുന്ദറിനോടും സന്തോഷ് വര്‍മയേയും അറിയിച്ചു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ ഗാനം പിറന്നതിന്റെ പിന്നിലെ കഥ ഗോപി സുന്ദര്‍ തുറന്നു പറയുകയാണ്.

ഷൂട്ടിങ്ങിന്റെ തലേ ദിവസം അഞ്ജലി മേനോനും താനും സന്തോഷ് വര്‍മയും ഗാനത്തെ ക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തു. പക്ഷെ ഒന്നും ശരിയായില്ല. എത്ര ചര്‍ച്ച ചെയ്തിട്ടും സംഭവം കിട്ടിയില്ല. അപ്പോഴാണ് തന്റെ അടുത്തിരുന്ന പത്രം ശ്രദ്ദയില്‍ പെട്ടതെന്നും അതിലെ വാര്‍ത്ത അറിയാതെ വായിച്ചു. കണ്ണുകള്‍ക്ക് ഉടക്കിയ ഡിവോഴ്‌സ് വാര്‍ത്ത മുഴുവന്‍ വായിച്ചു.

ഗായിക അഭയ ഹിരണമയിയും ഗോപി സുന്ദറും

കേരളത്തില്‍ വര്‍ദ്ദിച്ചു വരുന്ന വിവാഹ മോചനത്തെ ക്കുറിച്ചായിരുന്നു വാര്‍ത്ത. അപ്പോഴാണ് തന്റെ മനസിലേക്ക് അറിയാതെ ആ വരികള്‍ വന്നത് തുടക്കം മാംഗല്യം തന്തുനാനേന.. എന്നുവച്ചാല്‍ വിവാഹത്തിന്റെ ആദ്യ ദിവസം അടിപൊളിയായിരിക്കും എന്ന് അര്‍ത്ഥം. ഈണത്തിന് അനുസരിച്ച് പാടിയപ്പോള്‍ സംഭവം ഗംഭീരമായി. അങ്ങനെയാണ് ആ കിടിലന്‍ ഗാനം പിറന്നെതെന്ന് ഗോപി സുന്ദര്‍ പറഞ്ഞു. എന്നാൽ ഗോപി സുന്ദറും ഭാര്യ പ്രിയയും തമ്മിൽ വേര്പിരിഞ്ഞാണ് താമസിക്കുന്നത്.

CATEGORIES
TAGS

COMMENTS