‘അവസരം കുറഞ്ഞു കാണിക്കാൻ തുടങ്ങി..’ – നടി മീര നന്ദന് എതിരെ വീണ്ടും സൈബർ ആക്രമണം..!!
മലയാള സിനിമയില്‍ ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചുള്ളുവെങ്കിലും വളരെ പെട്ടന്ന് പ്രേക്ഷക പ്രീതി നേടിയ നടിയാണ് മീര നന്ദന്. അഭിനേതാവിന് പുറമെ താരം നല്ലൊരു ഗായിക കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ താരം വളരെ അധികം സജീവമാണ്.
താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ പ്പെട്ടന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ താരത്തിന് നേരെ സൈബര്‍ ആക്ര.മണം ഉയര്‍ന്നിരുന്നു.
തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നു താരം അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൃത്തികേട് പറയുന്നവര്‍ക്ക് താരം മറുപടിയും നൽകാറുണ്ട്. പലപ്പോഴും കമന്റുകൾ ഇടുന്നവർ അതിരുവിടാറുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. എന്നാൽ ചില സദാചാരവാദികളുടെ കമന്റ് ഇങ്ങനെയാണ് – ‘അവസരം കുറഞ്ഞു കാണിക്കാൻ തുടങ്ങി..’. ഇതിനെതിരെ താരം മറുപടിയൊന്നും കൊടുത്തിട്ടില്ല.
ഡ്രസിന്റെ നീളം കുറഞ്ഞുവെന്ന് പറഞ്ഞ് നിരവധി ആളുകളുടെ മെസേജുകള്‍ കാണാറുണ്ടെന്നും എന്നാല്‍ നീളം കുറവാണെന്ന് തനിക്ക് ഇത് വരെ തോന്നിയിട്ടില്ലെന്നും മീര പറയുന്നു. പുത്തന്‍ ഫാഷനുകളില്‍ വ്യത്യസ്ഥയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.