അച്ഛന് ടൈൽ ഒട്ടിക്കുന്ന പണിയാണ്..!! കൂലിപ്പണിക്കാരന്റെ മകളാണെന്ന് പറയാൻ നാണക്കേടില്ല – ഗ്രേസ് ആന്റണി
കുമ്പളങ്ങി നൈറ്റ്‌സിലൂടെ ആരാധകര്‍ക്ക് പിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹദിന്റെ നായിക വേഷത്തിലെത്തിയ ഗ്രേസിന് മികച്ച പിന്തുണയാണ് പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിച്ചത്. ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിങ്ങ്‌സിലൂടെയാണ് ഗ്രേസ് മലയാള സിനിമയില്‍ എത്തുന്നത്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവയ്ക്കുയാണ് മനോരമ ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍. സിനിമ നടി ആകണമെന്ന് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നുവെന്നും അതുകൊണ്ട് കുഞ്ഞിലെ തൊട്ട് നൃത്തമെല്ലാം അഭ്യസിച്ചിരുന്നു.
പണ്ട് സിനിമ നടി ആകണമെന്ന് പറയുമ്പോള്‍ എല്ലാവരും കളിയാക്കുമായിരുന്നുവെന്നും അച്ഛന്‍ കൂലിപ്പണിക്കാരനാണ്, അദ്ദേഹത്തിന് ടൈല്‍ ഒട്ടിക്കാന്‍ പോകുന്ന ജോലിയാണ്. ആ അച്ഛന്റെ മകള്‍ സിനിമ നടിആകണമെന്ന് പറഞ്ഞപ്പോള്‍ ചുറ്റുമുള്ളവര്‍ കളിയാക്കിയെന്നും താരം പറഞ്ഞു.
ജീവിതത്തില്‍ നിരവധി കഷ്ടപാടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ചാണ് താന്‍ മുന്നോട്ട് വന്നതെന്നും താരം പറഞ്ഞു. സിനിമയില്‍ ഓരോ വേഷവും കഠിനാധ്വാനത്തിലൂടെയാണ് താന്‍ മികവുറ്റതാക്കുന്നതെന്നും താരം പറഞ്ഞു.