ഗുസ്തി ആസ്പദമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോദ. ടോവിനോ തോമസ് നായകനായി ചിത്രത്തിൽ നായികയായി അഭിനയിച്ചത് ഒരു പഞ്ചാബി കുടുംബത്തിലെ താരമാണെന്നതും ആ സമയത്ത് ഒരുപാട് ആളുകൾ ശ്രദ്ധിച്ച കാര്യമാണ്. ഹിന്ദി, പഞ്ചാബി നടിയായ വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നത്. അദിതി സിംഗ് എന്ന കഥാപാത്രത്തെയാണ് വാമിഖ അവതരിപ്പിച്ചത്.
ഗുസ്തിക്കാരിയായുള്ള വാമിഖയുടെ പ്രകടനം മലയാളി പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ച കാഴ്ചയായിരുന്നു. ഒരുപാട് മലയാളി ആരാധകരെയും ആ സിനിമയോടെ വാമിഖയ്ക്ക് ലഭിച്ചിരുന്നത്. അത് കഴിഞ്ഞ് മലയാളത്തിൽ ഒരു ചിത്രത്തിൽ കൂടി വാമിഖ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് ചിത്രമായ 9-ലാണ് അതിന് ശേഷം വാമിഖ അഭിനയിച്ചത്. അതിലും ശ്രദ്ധേയമായ ഒരു വേഷമാണ് വാമിഖ അവതരിപ്പിച്ചത്.
പഞ്ചാബിയിലാണ് വാമിഖ കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്. ജബ വി മെറ്റ് എന്ന ഹിന്ദി ചിത്രത്തിലാണ് വാമിഖ ആദ്യമായി അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും ഓരോ സിനിമകൾ വീതം വാമിഖ അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഇറങ്ങിയ 83-യാണ് വാമിഖയുടെ അവസാന തിയേറ്റർ റിലീസ്. ഖുഫിയ എന്ന ഹിന്ദി സിനിമയിലാണ് ഇപ്പോൾ വാമിഖ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം വാമിഖ വളരെ സജീവമായിട്ടുണ്ട്. തന്റെ വളർത്തു നായയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ വാമിഖ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. “സ്നേഹം ഒരു നാൽക്കാലി വാക്കാണ്..” എന്ന ക്യാപ്ഷനാണ് വാമിഖ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. “എന്റെ ക്രഷ് വളരെ ക്യൂട്ടും നിങ്ങളുടെ ഹൃദയം കവരുകയും ചെയ്തേക്കാം..” എന്ന് കുറിച്ചുകൊണ്ട് ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.