ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ അവസാന എപ്പിസോഡുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി 15 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 83 ദിവസങ്ങൾ ഇതിനോടകം പിന്നിട്ടു കഴിഞ്ഞ ബിഗ് ബോസിൽ വീണ്ടുമൊരു എവിക്ഷൻ ദിനം വന്നെത്തിയിരിക്കുകയാണ്. പതിമൂന്നാം ആഴ്ചയിലേക്ക് ആരൊക്കെ ഉണ്ടാകുമെന്ന് വീക്കെൻഡ് എപ്പിസോഡിൽ അറിയാൻ കഴിയും.
ഇപ്പോഴിതാ ബിഗ് ബോസിൽ നിന്ന് ആരാണ് പുറത്തായിരിക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ബിഗ് ബോസിൽ ശക്തമായ മത്സരാർത്ഥികൾ ഒരാളായ വിഷ്ണു ജോഷി പുറത്തായിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പ്രോപ്പർ ബിഗ് ബോസ് മെറ്റീരിയൽ എന്നാണ് വിഷ്ണുവിനെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. പല അൺഒഫീഷ്യൽ വോട്ടിങ്ങിൽ വിഷ്ണുവിന് നല്ല വോട്ടും കിട്ടിയിട്ടുണ്ട്.
പിന്നെ എങ്ങനെയാണ് വിഷ്ണു പുറത്താവുന്നതെന്ന് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നു. കഴിഞ്ഞ ആഴ്ച പുറത്തായ സെറീനയെ ബിഗ് ബോസ് ടീം സ്ത്രീ സാനിദ്ധ്യം കുറവാണെന്ന് ചൂണ്ടിക്കാണിച്ച് തിരിച്ചു കൊണ്ടുവന്നിരുന്നു. വോട്ടിങ്ങിൽ പ്രേക്ഷകർക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അന്നേ പലരും അഭിപ്രായം പറഞ്ഞിരുന്നു. ഒരു ഓപ്പൺ മത്സരം ആകുമ്പോൾ എന്തിനാണ് ലിംഗവ്യത്യസം കാണുന്നതെന്ന് പ്രേക്ഷകർ ചോദിച്ചു.
വിഷ്ണു വിജയിയായി വന്നില്ലെങ്കിലും ഫൈനൽ ഫൈവിൽ എത്തേണ്ട ഒരാളാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. മാരാർ ടീം ആയതുകൊണ്ട് വോട്ട് സ്പ്ലിറ്റ് ആയി പുറത്തായത് ആണെന്നാണ് പലരും പറയുന്നത്. വിഷ്ണു തന്നെയാണോ പുറത്തായതെന്ന് എപ്പിസോഡിൽ വ്യക്തമാകും. എന്തായാലും അൺഫെയർ എവിക്ഷൻ ആണെന്ന് പല പ്രോമോയുടെ താഴെയും ഇതിനോടകം വന്നു കഴിഞ്ഞു. യാതൊരു കോൺടെന്റും കൊടുക്കാത്തവർ ഇപ്പോഴും അവിടെയുണ്ടെന്നതും ശ്രദ്ധേയം.