മലയാളത്തിലെ പോലെ തമിഴിലും ബിഗ് ബോസ് ഷോ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ്. അവിടെ കമൽഹാസനാണ് അവതകരനായി എത്തുന്നത്. അവിടെ അഞ്ച് സീസണുകളും ഇതിനോടകം അവസാനിച്ചിട്ടുണ്ട്. തമിഴർ മാത്രമല്ല, മലയാളികളും ഏറെ താല്പര്യത്തോടെ തമിഴ് ബിഗ് ബോസ് സീസണുകൾ കാണാറുണ്ട്. തമിഴ് ബിഗ് ബോസിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശിവാനി നാരായണൻ.
ബിഗ് ബോസിന്റെ നാലാമത്തെ സീസണിലാണ് ശിവാനി പങ്കെടുത്തത്. അതിൽ 98-മതെ ദിവസമാണ് ശിവാനി പുറത്തായത്. ബിഗ് ബോസിൽ പങ്കെടുത്തതോടെ കൂടുതൽ ജനങ്ങളിൽ സുപരിചിതയാകാൻ താരത്തിന് സാധിച്ചിട്ടുമുണ്ട്. പകൽ നിലാവ് എന്ന സീരിയലിലൂടെയാണ് ശിവാനി കരിയർ ആരംഭിച്ചത്. രെട്ടൈ റോജ എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശിവാനി ബിഗ് ബോസിലേക്ക് എത്തുന്നത്.
എന്തായാലും ബിഗ് ബോസിൽ പങ്കെടുത്ത ശേഷം ശിവാനിയ്ക്ക് സിനിമയിൽ നിന്ന് അവസരവും ലഭിച്ചു. അതും കമൽഹാസന്റെ തന്നെ വിക്രത്തിൽ ഒരു ചെറിയ വേഷത്തിൽ തിളങ്ങാൻ ശിവാനിയ്ക്ക് സാധിച്ചു. അതിൽ വിജയ് സേതുപതി അവതരിപ്പിച്ച സന്താനത്തിന്റെ മൂന്ന് ഭാര്യ മാരിൽ ഒരാളായിട്ടാണ് ശിവാനി അഭിനയിച്ചത്. അത് കഴിഞ്ഞ വീട്ടിലെ വിശേഷം എന്ന തമിഴ് സിനിമയിലും ശിവാനി അഭിനയിച്ചു.
മൂന്നോളം തമിഴ് സിനിമകളുടെ ഷൂട്ടിങ്ങും താരത്തിന്റെ ഇപ്പോൾ നടക്കുന്നുണ്ട്. ശിവാനിയുടെ ഏറ്റവും പുതിയ ഹോട്ട് ലുക്ക് ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്. ടൈറ്റ് ബനിയനും ഷോർട്സും ധരിച്ച് പൊളി ലുക്കിലാണ് ശിവാനിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. എന്തായാലും ഫോട്ടോസ് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഇത്രയും ഹോട്ടായിരുന്നോ ശിവാനിയെന്നാണ് ആരാധകർ ചോദിക്കുന്നത്.