തമിഴ് നടൻ വിജയ് ആന്റണിയുടെ മകൾ മീര ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലർച്ചെ മൂന്ന് മണിയോടെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിജയ് ആന്റണി തന്നെയായിരുന്നു ആദ്യം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചർച്ച് പാർക്ക് സേക്രഡ് ഹാർട്ട് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മീര കുറച്ച് നാളുകളായി മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സ എടുത്തിരുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ആ കാരണം കൊണ്ട് തന്നെയാണ് ഈ കടുംകൈ ചെയ്തതെന്ന് പൊലീസ് തന്നെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അതേസമയം ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി മുമ്പ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. വിജയുടെ അച്ഛൻ വിജയ്ക്ക് ഏഴ് വയസ്സുള്ളപ്പോൾ ആത്മഹ ത്യ ചെയ്ത വ്യക്തിയാണ്.
“ജീവിതത്തിൽ നിങ്ങൾ എത്ര വേദനിച്ചാലും കഷ്ടപ്പെടേണ്ടി വന്നാലും ആത്മഹ ത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എന്റെ അച്ഛൻ ആത്മഹ ത്യ ചെയ്തയാളാണ്. എനിക്ക് ഏഴ് വയസ്സും എന്റെ അനിയത്തിക്ക് അഞ്ച് വയസ്സുമായിരുന്നു. അതിന് ശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് ആ വേദന കണ്ടിട്ടുള്ള എനിക്ക് അറിയാം..”, വിജയ് ആന്റണി ഒരു വേദിയിൽ പറഞ്ഞു.
അതെ വിജയ് ആന്റണിയുടെ ജീവിതത്തിൽ തന്നെയാണ് ഇപ്പോൾ മകളും അദ്ദേഹത്തിന്റെ അച്ഛന്റെ വഴി സ്വീകരിച്ചിരിക്കുന്നത്. പഠനത്തിലും സ്കൂളിലും മറ്റു പരിപാടികളിലും മുൻപന്തിയിൽ നിൽക്കുന്ന ഒരാളായിരുന്നു വിജയുടെ മകൾ മീര. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി കൂടിയായ മീര മാതാപിതാക്കളുടെ അഭിമാനമാണ്. മകളുടെ ആ നേട്ടമൊക്കെ വിജയുടെ ഭാര്യ ഫാത്തിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. മീരയെ കൂടാതെ ഒരു മകൾ കൂടി വിജയ്ക്കുണ്ട്.