സിനിമകളിലും സീരിയലുകളിലും ഒരേപോലെ തിളങ്ങുന്ന താരങ്ങൾ മലയാളത്തിലിപ്പോൾ വളരെ കുറവാണ്. ഒരു സമയം വരെ മലയാളത്തിൽ അങ്ങനെ അല്ലായിരുന്നു. ഇന്നാണെങ്കിൽ ഏതെങ്കിലും ഒരു മേഖലയിൽ സജീവമായി നിൽക്കുന്നവരാണ് കൂടുതൽ പേരും. പക്ഷേ നടി സ്വാസിക അവരിൽ നിന്ന് ഏറെ വ്യത്യസ്തയാണ്. സിനിമകളിലും സീരിയലുകളിലും ഒരേപോലെ സജീവമാണ് സ്വാസിക.
മലയാളി ആണെങ്കിൽ കൂടിയും ഒരു തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സ്വാസികയെ താരമാക്കി മാറ്റിയത് സീത എന്ന പരമ്പരയാണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയോടുകൂടി അതിലും മികച്ച വേഷങ്ങൾ ലഭിക്കാൻ സ്വാസികയ്ക്ക് സാധിച്ചു. കഴിഞ്ഞ വർഷം സ്വാസികയുടെ സിനിമ ജീവിതത്തിൽ ഏറ്റവും മികച്ച റിലീസുകളുണ്ടായ ഒരു വർഷം തന്നെയായിരുന്നു.
അതിൽ തന്നെ ചതുരത്തിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അതിന്റെ ഒടിടി റിലീസിന് വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരുപാട് പേരുമുണ്ട്. അതെ സമയം ഇപ്പോൾ കുറച്ച് ദിവസമായി സ്വാസിക കളരിപ്പയറ്റ് അഭ്യസിക്കുന്ന ഫോട്ടോസും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പാണോ എന്ന് വ്യക്തമല്ല. എന്നാൽ ഫോട്ടോസ് പങ്കുവച്ചപ്പോൾ അതിന് താഴെ ഒരു മോശം കമന്റ് വരികയുണ്ടായി.
View this post on Instagram
സ്വാസിക അതിന് കിടിലം മറുപടിയും കൊടുത്തിരുന്നു. “കൂടുതൽ അഭ്യാസം ഒന്നും വേണ്ട, ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് പിന്നെ വീട്ടിൽ അടങ്ങി ഇരിക്കാം..”, എന്നായിരുന്നു കമന്റ്. വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാൻ തയാറാണെന്നും സ്വാസിക മറുപടിയും കൊടുത്തു. താനൊരു വലിയ കളരി ഫാനായിരുന്നുവെന്നും ഒരുപാട് നാളായി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സ്വാസിക വീഡിയോ പങ്കുവച്ചതിന് ഒപ്പം കുറിച്ചു.