മലയാള സിനിമ, സീരിയൽ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് സ്വാസിക. 2009-ലാണ് സ്വാസിക ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. കഴിഞ്ഞ 12 വർഷത്തിൽ അധികമായ അഭിനയ മേഖലയിൽ തുടരുന്ന സ്വാസിക അവതാരകയായും സജീവമായി നിൽക്കുന്ന ഒരാളാണ്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പ്രോഗ്രാമിന്റെ അവതാരകയായി എത്തുന്നത് സ്വാസികയാണ്.
ഇപ്പോഴിതാ ആ പ്രോഗ്രാമിൽ അതിഥിയായി എത്തിയ നടി ആത്മീയ രാജനുമായി നടത്തിയ അഭിമുഖത്തിലെ സ്വാസിക പറഞ്ഞ ഒരു കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആത്മീയ തന്റെ രണ്ട് സിനിമയിലെ അവസരങ്ങൾ തട്ടിയെടുത്തെന്നാണ് താരത്തെ മുന്നിലിരുത്തി സ്വാസിക വെളിപ്പെടുത്തിയത്. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിറ്റാറിനാൽ എന്ന ചിത്രത്തിന്റെ ഓഡിഷൻ സ്വാസിക പോയി. ആത്മീയയെയാണ് ആ റോളിലേക്ക് ഓഡിഷൻ ചെയ്ത തിരഞ്ഞെടുത്തത്.
“എനിക്ക് ആത്മീയയോട് ചിലത് ചോദിക്കാനുണ്ട്.. ഞാൻ നേരിൽ കാണാൻ ഇരിക്കുകയായിരുന്നു. ഞാൻ ആ സിനിമയുടെ ഓഡിഷനിൽ പോയിരുന്നു. എനിക്ക് കിട്ടിയില്ല! ഈ കുട്ടിക്ക് കിട്ടി. അങ്ങനെ എന്താണ് എനിക്കൊരു കുറവുള്ളതെന്നാണ് എനിക്ക് മനസ്സിലാവാത്തത്. ഞാൻ കാണാൻ കാത്തിരിക്കുകയായിരുന്നു. എന്റെ ഒരു അവസരമല്ല, രണ്ട് അവസരങ്ങളാണ് ഈ കുട്ടി തട്ടിയെടുത്തു. രണ്ടാമത്തേത് കോൾഡ് കേസ്.
അതിൽ ആത്മീയ ചെയ്ത കഥാപാത്രം ചെയ്യാൻ എന്നെ അവർ ആദ്യം വിളിച്ചിരുന്നു. പിന്നെ അവർ എന്നെ വിളിച്ചില്ല. ഞാനാ സിനിമ കാണുമ്പോൾ ആത്മീയയാണ് അവിടെയുള്ളത്..”, സ്വാസിക പറഞ്ഞു. ചിരിച്ചുകൊണ്ടാണ് ഈ കാര്യം താരം പറഞ്ഞത്. ആത്മീയ അതിന് ക്ഷമ ചോദിക്കുകയും എന്നാൽ പ്രേത ലുക്ക് തനിക്കാനുള്ളതെന്നും അത് താൻ ആർക്കും വിട്ടുകൊടുക്കില്ലെന്നും ആത്മീയയും മറുപടി കൊടുത്തു.