ബിഗ് ബോസ് ഫൈനൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഓരോരുത്തരും. ഈ കഴിഞ്ഞ ദിവസം ഫൈനലിസ്റ്റുകളെ കാണാൻ ഇതുവരെ ഷോയിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർത്ഥികൾ ഹൗസിലേക്ക് തിരികെ എത്തിയിരുന്നു. ഒരു ദിവസം ഫൈനലിസ്റ്റുകളായ മത്സരാർത്ഥികൾക്ക് ഒപ്പം താമസിച്ച ശേഷം ആയിരുന്നു പുറത്തായവർ എല്ലാവരും മടങ്ങിയത്. ഇനി ഫിനാലെയുടെ ദിവസം അവർ മോഹൻലാലിന് ഒപ്പം കാണും.
ഫൈനലിസ്റ്റുകൾ ആയി തിരഞ്ഞെടുക്കപ്പെട്ടത്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദിൽഷ, റിയാസ്, ബ്ലെസ്ലി എന്നിവരാണ്. ഇത്തവണത്തെ ബിഗ് ബോസ് ഷോയിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കോമ്പോയായിരുന്നു സുചിത്ര-അഖിൽ-സൂരജ് എന്നീ മൂവർ സംഘത്തിന്റേത്. ഇതിൽ തന്നെ സുചിത്രയെയും അഖിലിനെയും ചേർത്ത് സോഷ്യൽ മീഡിയ വിളിച്ചിരുന്നത് സുഖിൽ എന്നായിരുന്നു.
സുചിത്രയുടെയും അഖിലിന്റെയും സൗഹൃദം കണ്ട് അവർ തമ്മിൽ പ്രണയത്തിൽ ആണെന്ന് തരത്തിൽ ഗോസിപ്പുകൾ ഇറങ്ങിയിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ തങ്ങളുടെ സുഹൃത്തായ സൂരജിന് വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോയിൽ അഖിലും സുചിത്രയും ഈ കാര്യം പറയുന്നുണ്ട്. തങ്ങളെ സുഖിൽ എന്ന് വിളിച്ച പ്രേക്ഷകരോട് പരിഹാസ രൂപേണ നന്ദിയും അറിയിച്ചിട്ടുണ്ട്. “എല്ലാവർക്കും നമസ്കാരം.. സുഖിലാണ്.. നിങ്ങൾ എല്ലാവരും കൂടി അനുഗ്രഹിച്ച് തന്നൊരു പേരാണ്. നല്ലയൊരു പേരാണ്.
കുറെ ദിവസമായി അത് ആസ്വദിക്കുന്നുണ്ട്. ഇപ്പോൾ വീഡിയോയായി വരാൻ കാരണം നിങ്ങൾ അടിച്ചിറക്കിയ കഥയിലെ ഒരു കഥാപാത്രം ഫൈനൽ സിക്സിൽ വന്നിട്ടുണ്ട്. അത് ആരാണ് നമ്മുടെ? നമ്മുടെ മോൻ.. സോഷ്യൽ മീഡിയയിലെ കഥയിൽ നമ്മുടെ മോൻ. സൂരജ് ഫൈനലിൽ എത്തിയിട്ടുണ്ട്. ഒരുപാട് നല്ല നല്ല കഥകൾ അറിയുന്നുണ്ട്. അതിൽ സന്തോഷമുണ്ട്.. ഇതിനിടയിൽ അല്ലാതെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്.. അവരോട് ഒരുപാട് നന്ദിയുണ്ട്..”, അഖിലും സുചിത്രയും ചേർന്ന് പറഞ്ഞു.
View this post on Instagram
ഈ മൂവർ സംഘത്തിൽ നിന്ന് ഷോയിൽ ആദ്യം പുറത്തായത് സുചിത്രയായിരുന്നു. വളരെ അപ്രതീക്ഷിതമായാണ് സുചിത്ര ഷോയിൽ നിന്നും പുറത്തു പോയത്. സുചിത്ര ഹൗസിൽ നിന്നും പോയശേഷം അഖിൽ കരയുകയും ചെയ്തിരുന്നു. സുചിത്രയ്ക്ക് പിന്നാലെ തന്നെ അഖിലും ഷോയിൽ നിന്നും പുറത്തായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ രണ്ട് പേരും ഒരുമിച്ച് എത്തുകയും പ്രേക്ഷകരോട് സംവദിക്കുകയും ചെയ്തിരുന്നു. നിരവധി ഗോസ്സിപ്പുകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.