‘നിനക്കായി’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശിവദ. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് പക്ഷേ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്.
അതിന് ശേഷം ജയസൂര്യയോടൊപ്പം തന്നെ ഇടി എന്ന സിനിമയിൽ അഭിനയിച്ച ശിവദ നിരവധി സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്യം, അച്ചായൻസ്, ശിക്കാരി ശംഭു, ലൂസിഫർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ചില സിനിമകളിൽ ശിവദ അഭിനയിച്ചിട്ടുണ്ട്. ശ്രീലേഖ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.
സിനിമയിൽ വരുന്ന സമയത്ത് ശിവദ ശ്രീലേഖ എന്ന പേരിൽ തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ളത്. മോഹൻലാൽ-ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുന്ന 12-ത് മാനാണ് ശിവദയുടെ അടുത്ത റിലീസ് ചിത്രം. സുധി വാത്മീകത്തിൽ അഭിനയിച്ച മുരളി കൃഷ്ണനാണ് താരത്തിന്റെ ഭർത്താവ്.
സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ശിവദ തന്റെ ചിത്രങ്ങൾ പുതിയ വിശേഷങ്ങളും അവയിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവെക്കുന്നത് പതിവാണ്. തനി നാടൻ ലുക്കിൽ സാരിയിലുള്ള ശിവദയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കാണാൻ തന്നെ എന്താ ഐശ്വര്യമെന്നാണ് ആരാധകരുടെ കമന്റുകൾ. ഇതിന്റെ വീഡിയോയും ശിവദ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram