ടെലിവിഷൻ ഷോകളിൽ ഒരുപാട് ആരാധകരുള്ള ഒരു സെലിബ്രിറ്റി ഗെയിം ഷോയാണ് സ്റ്റാർ മാജിക്. ഷോയ്ക്ക് ഉളളതുപോലെ തന്നെ അതിലെ എത്തുന്ന താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. സ്റ്റാർ മാജിക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ അതിന് മുമ്പ് തന്നെ സിനിമകളിൽ അഭിനയിച്ച് തിളങ്ങിയ താരമാണ്.
ക്യാമ്പസ് സ്റ്റോറി എന്ന സിനിമയിലാണ് ശ്രീവിദ്യ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗിൽ അനു സിത്താരയുടെ അനിയത്തി റോളിൽ ശ്രീവിദ്യ അഭിനയിച്ചു. ഒരു കടുത്ത മമ്മൂട്ടി ആരാധിക കൂടിയാണ് ശ്രീവിദ്യ. പിന്നീട് ബിബിൻ ജോർജ് നായകനായ ഒരു പഴയ ബോം.ബ് കഥയിൽ സഹോദരി വേഷത്തിൽ വീണ്ടും തിളങ്ങാൻ ശ്രീവിദ്യയ്ക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്കിൽ ശ്രീവിദ്യ പറഞ്ഞയൊരു വാക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇത് ടെലികാസ്റ്റ് ചെയ്ത സമയത്ത് താരം നാട്ടിൽ ഇല്ലായിരുന്നു. അവധി ആഘോഷിക്കാൻ വേണ്ടി തായ്‌ലൻഡിൽ പോയിരിക്കുകയായിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങളിൽ ഷോർട്സ് ധരിച്ചുള്ള ഫോട്ടോസിന് ധാരാളം മോശം കമന്റുകളും ശ്രീവിദ്യയ്ക്ക് ലഭിച്ചിരുന്നു.
ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഷോർട്സിലുള്ള കൂടുതൽ ഫോട്ടോസ് ശ്രീവിദ്യ പങ്കുവച്ചിരിക്കുകയാണ്. മഞ്ഞ ബനിയനും നീല ജീൻസ് ഷോർട്സും കൂളിംഗ് ഗ്ലാസും വച്ച് കലക്കൻ ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത ബാങ്കോക്കിലെ ഒരു സൂവിൽ നിന്നുള്ള ഫോട്ടോസ് ശ്രീവിദ്യ പോസ്റ്റ് ചെയ്തു. നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ സിനിമകളാണ് ശ്രീവിദ്യയുടെ അവസാനം ഇറങ്ങിയത്.