കാസർഗോഡ് ജില്ലയിൽ നിന്ന് മലയാള സിനിമ മേഖലയിലേക്ക് എത്തിയ യുവ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ക്യാമ്പസ് ഡയറി എന്ന കൊച്ചു ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ശ്രീവിദ്യ, ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ശ്രദ്ധനേടുന്നത്. കടുത്ത മമ്മൂട്ടി ആരാധിക കൂടിയായ ശ്രീവിദ്യ, തന്റെ ഇഷ്ടനടന്റെ സിനിമയിൽ തന്നെ രണ്ടാമത് ചിത്രത്തിൽ തന്നെ അഭിനയിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം മൂന്ന് സിനിമകളാണ് ശ്രീവിദ്യയുടെ റിലീസ് ചെയ്തത്. നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നിവയാണ് ആ സിനിമകൾ. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ് ശ്രീവിദ്യ. തന്റെ ജീവിതത്തിൽ ഒരു നിർണായകമായ നിമിഷത്തിലൂടെയാണ് ശ്രീവിദ്യ കടന്നുപോകാൻ ഒരുങ്ങുകയാണ് താരം. താരം വിവാഹിതയാകാൻ പോകുകയാണ്.
വിവാഹ നിശ്ചയത്തിന് മുന്നോടിയായി അത് അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ തന്റെ ചാനലിലൂടെ ശ്രീവിദ്യ പങ്കുവച്ചിട്ടുണ്ട്. പ്രണയ വിവാഹം ആണെന്നും താൻ തന്നെയാണ് ചെറുക്കനോട് അങ്ങോട്ട് ഇഷ്ടം പറഞ്ഞതെന്നും വീഡിയോയിൽ പറയുന്നു. ഒരു ടീസർ വീഡിയോ പോലെയാണ് ഇറക്കിയത്. വരൻ ആരാണെന്ന് മുഖം കാണിക്കാതെയാണ് ടീസർ ഇറക്കിയിരിക്കുന്നത്. അടുത്ത വീഡിയോയിൽ ആളെ പരിചയപ്പെടുത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം സ്വദേശിയാണ് വരൻ എന്ന് മാത്രം സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ആളെ ആരാധകർ കണ്ടുപിടിച്ചു കഴിഞ്ഞു. യുവ സംവിധായകനായ രാഹുൽ രാമചന്ദ്രനാണ് താരത്തിന്റെ കാമുകൻ എന്ന് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്. ജീം ബൂം ബാ എന്ന സിനിമയുടെ സംവിധായകനാണ് രാഹുൽ. രാഹുൽ അടുത്ത ചെയ്യുന്ന സിനിമ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കിയാണ്. ഔദോഗികമായി താരം തന്നെ ഈ കാര്യം ഉടൻ വെളിപ്പെടുത്തും.