ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടുന്ന നിരവധി താരങ്ങളുണ്ടായിട്ടുണ്ട്. ഇതുപോലെ മലയാളി അല്ലെങ്കിൽ കൂടിയും ഒരൊറ്റ മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷക മനസ്സുകളിൽ കയറി കൂടുന്നവരുമുണ്ട്. അത്തരത്തിൽ ഒറ്റ മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശ്രുതിക അർജുൻ.
സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഒന്നിച്ച സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ശ്രുതി. അതിൽ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് ശ്രുതിക അഭിനയിച്ചത്. അതിന് മുമ്പ് തന്നെ സിനിമയിലേക്ക് എത്തിയ ശ്രുതിക തമിഴ് നാട് സ്വദേശിനിയാണ്. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഒരു സിനിമകൾ ചെയ്തിട്ടുമില്ല.
ശ്രീ എന്ന തമിഴ് സിനിമയിൽ സൂര്യയുടെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. ആൽബം, നള ദമയന്തി, തിഥികുന്ദേ എന്നീ തമിഴ് സിനിമകളിലും അഭിനയിച്ച ശ്രുതിക ആകെ രണ്ടു വർഷം മാത്രമാണ് അഭിനയിച്ചത്. അതും അഞ്ച് സിനിമകളിൽ മാത്രമാണ്. തെങ്കായ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക. 20 വർഷങ്ങൾക്ക് ശേഷം ടെലിവിഷൻ ഷോയിലൂടെ ശ്രുതിക കഴിഞ്ഞ വർഷം തിരിച്ചുവന്നു.
കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയായിരുന്നു തിരിച്ചുവരവ്. അതിൻസ് ശേഷം തമിഴ് ടെലിവിഷൻ മേഖലയിൽ സജീവമാണ്. തമിഴ് പുതുവർഷത്തോടെ അനുബന്ധിച്ച് ശ്രുതിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഇപ്പോഴും കാണാൻ എന്തൊരു ലുക്കാണെന്ന് ചിത്രങ്ങൾ കണ്ടാൽ തോന്നിപോകും. ഹാപ്പി ഹെർബ്സ് എന്നൊരു ഹെർബൽ സ്കിൻ കെയർ ബ്രാൻഡും ശ്രുതിക നടത്തുന്നുണ്ട്.