മലയാള സിനിമയിലെ യുവതാരങ്ങളുടെ അഭിമുഖങ്ങൾ ഇപ്പോൾ എന്നും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഒരു സമയം വരെ ധ്യാൻ ശ്രീനിവാസന്റെയും ഷൈൻ നിഗത്തിന്റെയും ഷൈൻ ടോം ചാക്കോയുടെയും വിനായകന്റെയും അഭിമുഖങ്ങളായിരുന്നു തരംഗമായി നിന്നിരുന്നത്. ഇവർ അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ട്രോളുകളും ചർച്ചകളും നടക്കാറുണ്ടായിരുന്നു.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിനിമ താരങ്ങളെയും പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട് ഒരു സംഭവം നടന്നത്. ശ്രീനാഥ് ഭാസി അഭിമുഖത്തിന് ഇടയിൽ അവതാരകയോട് മോശമായി സംസാരിച്ചിരുന്നുവെന്ന് പരാതിയിൽ പൊലീസ് ശ്രീനാഥിന് എതിരെ കേസ് എടുത്തിരുന്നു. ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് വരെ ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉയർന്നിരുന്നു.
ശ്രീനാഥ് ഭാസിയെ ന്യായീകരിച്ച് ഇപ്പോൾ സാക്ഷാൽ ഷൈൻ ടോം ചാക്കോ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ടോം ഈ കാര്യം പങ്കുവച്ചത്. “അയാൾ ദേഷ്യം പിടിച്ചിരിക്കുകയാണോ കൂളായിട്ട് ഇരിക്കുകയാണോ എന്നറിയാതെ കോമഡി അടിച്ചുകഴിഞ്ഞാൽ അറിയാമല്ലോ! അവർ ഏത് അവസ്ഥയിലാണെന്ന് നമ്മൾ ചിന്തിക്കണം..”, എന്നായിരുന്നു ഷൈനിന്റെ മറുപടി.
ഷൈൻ പക്ഷേ ഇതേ അഭിമുഖത്തിൽ പുകവലിയെ കുറിച്ച് പറയുന്ന ഭാഗം ഇപ്പോൾ ട്രോളന്മാർക്ക് ഉള്ള വക ഉണ്ടാക്കി കൊടുത്തിരിക്കുകയാണ്. രാഹുൽ ദ്രാവിഡിന് പകരം രാഹുൽ ഗാന്ധി എന്ന് പറയുന്നതാണ് ആളുകളിൽ ചിരി ഉണർത്തിയത്. “എന്റെ കുട്ടികാലത്ത് പുകവലിയെ കുറിച്ചുള്ള പരസ്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അത് കണ്ട് വളർന്ന ചെറുപ്പക്കാരൻ സിഗരറ്റ് അല്ലാതെ ഓലമടല് വലിക്കുമോ? ഇതൊക്കെ ചെറുപ്പക്കാരനാണ് തുടങ്ങിയതെന്ന് പറഞ്ഞാൽ എങ്ങനെ അംഗീകരിക്കും.
പിന്നെ അഡിക്ട് ആയി കഴിയുമ്പോൾ നോ സ്‌മോക്കിങ് ബോർഡ് വന്നു തുടങ്ങി. ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാൽ ആരായാലും ഒന്ന് ചെയ്തു നോക്കും. ഇവിടെ എല്ലാവരും അതിന് വേണ്ടി പരസ്യമൊക്കെ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി പറയും പെട്ടന്ന് റണൗട്ട് ആവാതിരിക്കാൻ, ഈ രാഹുൽ ഗാന്ധി ഇട്ടത് വിൽസിന്റെ ടി ഷർട്ടാണ് വേൾഡ് കപ്പ് കളിക്കുമ്പോൾ.. ഇതൊക്കെ പണ്ട് ചെയ്തവരാണ്.. എന്നിട്ട് ഇപ്പോൾ കുറ്റം മുഴുവനും ഞങ്ങൾക്ക്..”, ഷൈൻ ടോം ചാക്കോ പറഞ്ഞു.