‘ഫോട്ടോ പതിയുന്നുണ്ടോ എന്ന് സനുഷ, ഹൃദയത്തിലാണ് പതിയുന്നതെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി സനുഷ സന്തോഷ്. സിനിമയിൽ വന്നിട്ട് ഏകദേശം 20-ൽ അധികം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു സനുഷ. ബാലതാരത്തിൽ നിന്ന് നായികാ റോളിലേക്ക് ഈ കാലയിളവിൽ സനുഷ എത്തി. കുട്ടി താരമായിരുന്നപ്പോൾ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സനുഷ വലുതായപ്പോഴും അത് തുടർന്നിരുന്നു.

ദാദ സാഹിബ് എന്ന ചിത്രത്തിലാണ് സനുഷയെ മലയാളികൾ തിരിച്ചറിയുന്നതെങ്കിലും കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. സിനിമയിൽ ബാലതാരമായി അഭിനയിച്ചപ്പോൾ ലഭിച്ചതുപോലെ നല്ല വേഷങ്ങൾ പക്ഷേ നായികയായി അഭിനയിച്ചപ്പോൾ ലഭിച്ചില്ല എന്നതും ഒരു സത്യമാണ്. സക്കറിയുടെ ഗർഭിണികളിലാണ് അത്യാവശ്യം നല്ലയൊരു റോൾ താരത്തിന് ലഭിച്ചത്.

കാഴ്ചയിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന നേടിയ സനുഷയ്ക്ക് സക്കറിയയുടെ ഗർഭിണികളിലെ പ്രകടനത്തിന് സംസ്ഥാന അവാർഡിൽ പ്രതേക പരാമർശത്തിനും അർഹയായി. 2016-ലാണ് സനുഷ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. പിന്നീട് സനുഷ മറ്റു ഭാഷകളിൽ ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നിരുന്നാലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ തേടിയെത്തിയിരുന്നില്ല.

വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് സനുഷ. പുതിയ സിനിമ ഷൂട്ടിംഗ് ഇപ്പൊൾ നടക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ സനുഷ സാരിയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. “എടുക്കുന്ന ഫോട്ടോ പതിയുന്നുണ്ടോ ആവോ..” എന്ന ക്യാപ്ഷനോടെയാണ് സനുഷ ചിത്രങ്ങൾ പങ്കുവച്ചത്. ഹൃദയത്തിൽ തന്നെ പതിഞ്ഞിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ഷിഹാൻ മുഹമ്മദാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.


Posted

in

by