ഈ വർഷം മലയാള സിനിമയിൽ ഇറങ്ങിയ 95% സിനിമകളും തിയേറ്ററുകളിൽ വിജയം നേടാനാവാതെ വന്നുപോയവയാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. രോമാഞ്ചവും 2018 പോലെയുള്ള സിനിമകൾ പണം വാരിയെങ്കിലും അല്ലാതെ പ്രേക്ഷകർ ഇറങ്ങിയെന്ന് പോലും അറിയാത്ത നിരവധി സിനിമകൾ റിലീസ് ആവുകയും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തിയേറ്ററിൽ നിന്ന് മാറുകയും ചെയ്തിരുന്നത് അറിയാവുന്ന കാര്യമാണ്.
സിനിമ കാണാൻ പോകുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ വരുന്ന തിയേറ്റർ റെസ്പോൺസും, റിവ്യൂസുമൊക്കെ നോക്കിയ ശേഷമാണ് പലരും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഒട്ടുമിക്ക സിനിമകളും തിയേറ്ററിൽ വന്ന കാണുന്ന ഒരാളാണ് വൈറൽ താരമായ സന്തോഷ് വർക്കി. സന്തോഷിനെ പോലെയുള്ള ചില ആളുകളുടെ റിവ്യൂ കണ്ടു സിനിമയ്ക്ക് പോകുന്നവരുമുണ്ടെന്നതും സത്യമായ കാര്യമാണ്.
ഇപ്പോഴിതാ പുതിയ റിലീസായ സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നതിനിടെ അതിന്റെ അണിയറ പ്രവർത്തകർ ഇടപ്പെട്ട് സന്തോഷിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പണം വാങ്ങിയാണ് സന്തോഷ് മോശമായി പറയുന്നതെന്ന് ആയിരുന്നു ഇവരുടെ ആരോപണം. അതുപോലെ സന്തോഷ് സിനിമ പത്ത് മിനിറ്റ് പോലും കാണാതെയാണ് അഭിപ്രായം പറഞ്ഞതെന്നും ആരോപണമുണ്ട്. വെള്ളിയിൽ ഇറങ്ങിയ ചാനലുകൾക്ക് മുന്നിൽ പറയുന്ന സമയത്ത് ഒരു കൂട്ടം ആളുകൾ വന്ന് സന്തോഷിന് എതിരെ തിരിഞ്ഞു.
പിന്നീട് അത് അടിയിലേക്കും കൈയേറ്റത്തിലേക്ക് പോയി. താൻ പണം വാങ്ങിയിട്ടില്ല എന്നായിരുന്നു സന്തോഷിന്റെ മറുപടി. കുറച്ചുനാളുകളായി സന്തോഷ് ചില പ്രതേക സിനിമകൾ മാത്രം നല്ലതാണെന്ന് പറയുകയും നല്ല ചില സിനിമകൾ മോശമാണെന്ന് പറയുകയും ചെയ്യുന്നത് കാണാറുണ്ട്. സിനിമ കാണാതെയാണ് സന്തോഷ് പുറത്തിറങ്ങിയ അഭിപ്രായം പറയുന്നതെന്ന് പോലും അഭിപ്രായമുള്ളവരുണ്ട്. ഇത് കൂടാതെ സ്വന്തം യൂട്യൂബ് ചാനലിൽ ഇരുന്ന് മുഴുവനും നടന്മാരെയും നടിമാരെയും മോശം പറയുകയാണ് ശീലം.