‘തൊപ്പിയുടെ ആരാധകർ കൈപൊക്കാൻ പറഞ്ഞു, ഏകദേശം 1000 പെൺകുട്ടികൾ കൈ പൊക്കി..’ – സന്തോഷ് കീഴാറ്റൂർ

സമൂഹ മാധ്യമങ്ങളിൽ മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരാണ് തൊപ്പി. മുഹമ്മദ് നിഹാദ് എന്ന ചെറുപ്പക്കാരനാണ് തൊപ്പി എന്ന യൂട്യൂബറായി മലയാളികൾക്ക് ഇടയിൽ സുപരിചിതനായി മാറിയിരിക്കുന്നത്. മറ്റുളളവർ ചെയ്യുന്ന വീഡിയോസ് റിയാക്ട് ചെയ്ത കോണ്ടെന്റ് ഉണ്ടാക്കുന്ന തൊപ്പി വളരെ മോശമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ല. ഇതിന്റെ പേരിലാണ് ഇപ്പോൾ വിമർശനം കേട്ടുകൊണ്ടിരിക്കുന്നത്.

പെൺകുട്ടികൾക്ക് ചെയ്യുന്ന വീഡിയോസിന് അ ശ്ലീല രീതിയിൽ കമന്റുകൾ ചെയ്യുന്ന തൊപ്പിക്ക് എതിരെ നടപടി എടുക്കണമെന്നും മാനസികമായി രീതിയിൽ ചികിത്സ നൽകണമെന്നും ചിലർ പറയുന്നുണ്ട്. ഇപ്പോഴിതാ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ തൊപ്പിക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഈ തലമുറയിൽ വളർന്നുവരുന്ന കുട്ടികളെ കുറിച്ചുള്ള ആശങ്കയും സന്തോഷ് പങ്കുവെക്കുന്നുണ്ട്.

“കഴിഞ്ഞ ദിവസം ഞാൻ അഭിനയിക്കുന്ന സിനിമയുടെ ഒരു സീൻ ചിത്രീകരിച്ചത്, പ്രശസ്തമായ സ്കൂളിലെ അവിടെതന്നെ പഠിക്കുന്ന പ്ലസ് ടു സയൻസ് കുട്ടികളെ വെച്ചുകൊണ്ടാണ്. ഷൂട്ടിങ്ങിന് ഇടവേളയിൽ കുട്ടികകോളോട് ഞാൻ ചോദിച്ചു, ‘ആരൊക്കെ തൊപ്പിയുടെ ആരാധകരാണ് കൈ പൊക്കാൻ പറഞ്ഞു’, 60-ൽ 58 കുട്ടികളും കൈപൊക്കി ആർജിച്ച അഭിമാനത്തോടെ.

ഇന്നലെ വായനാ ദിനം ഉദ്ഘാടന പ്രസംഗത്തിനിടയിൽ തൊപ്പിയുടെ ആരാധകർ കൈ പൊക്കാൻ പറഞ്ഞു.
ഏകദേശം 1000 പെൺകുട്ടികളും കൈ പൊക്കി വർദ്ധിത ഉൽസാഹത്തോടെ.. തൊപ്പിയെ തോൽപ്പിക്കാൻ
ആവില്ല മക്കളെ.. തൊപ്പിയെ സ്വീകരിക്കാൻ പൂമാലയും എടുത്ത് കേരളത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങൾ
തയ്യാറായി കഴിഞ്ഞു.. കുട്ടികൾക്ക്(എല്ലാവരും അല്ല ആരാധകവൃന്ദങ്ങൾ) എന്ത് എംടി, തകഴി, ഒ.വി വിജയൻ, മാർക്കസ്സ്, ഷേക്സ്പിയർ..”, സന്തോഷ് കീഴാറ്റൂർ കുറിച്ചു.


Posted

in

by

Tags: