‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസ്റ്റോറന്റിൽ സമയം ചിലവഴിച്ച് സാനിയ ഇയ്യപ്പൻ..’ – വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് യു.എ.ഇയിലെ ദുബായിലുള്ള ബുർജ് ഖലീഫ. ഒരിക്കൽ എങ്കിലും ഇതിൻെറ മുകളിൽ കയറണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കില്ല. 163 നിലകളാണ് ഈ കെട്ടിടത്തിലുള്ളത്. പല റെക്കോർഡുകളും ഇന്ന് ബുർജ് ഖലീഫയുടെ പേരിലാണ്. അതിൽ ഒന്നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റസ്റ്റോറന്റെ അറ്റ്മോസ്ഫിയർ അവിടെയാണ് ഉള്ളത്.

ബുർജ് ഖലീഫയുടെ 122-മതെ നിലയിലാണ് ഈ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ ഗ്ലാമറസ് ക്വീൻ എന്നറിയപ്പെടുന്ന സാനിയ ഇയ്യപ്പൻ ഈ റസ്റ്റോറന്റിൽ സമയം ചിലവഴിക്കുന്നതിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അവിടെയുള്ള പല ഭക്ഷണ വിഭവങ്ങളും സാനിയ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആ നിലയിൽ നിന്ന് താഴേക്കുള്ള ദൃശ്യങ്ങളും സാനിയ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

ഇതിന് മുമ്പും സാനിയ ഇത്തരം യാത്രകളുടെ വീഡിയോസ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളുമാണ് സാനിയ. ഈ കഴിഞ്ഞ ദിവസമാണ് ഗോവയിൽ നിന്നുള്ള വീഡിയോസും ചിത്രങ്ങളും സാനിയ പങ്കുവച്ചിരുന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ ദുബായിയിലെ ബുർജ് ഖലീഫ സന്ദർശിച്ചതിന്റെ വീഡിയോ സാനിയ പോസ്റ്റ് ചെയ്തത്. ദുബൈയിൽ നിന്നുള്ള കൂടുതൽ നിമിഷങ്ങൾ സാനിയ പോസ്റ്റ് ചെയ്യുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ സാനിയ പിന്നീട് ബാലതാരമായി അഭിനയിക്കുകയും ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്തയൊരാളാണ്. മലയാള സിനിമയിലെ ഗ്ലാമറസ് ക്വീൻ എന്നാണ് സാനിയയെ ആരാധകർക്ക് വിളിക്കുന്നത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നത് കൊണ്ടും ബിക്കിനി ഷൂട്ടുകൾ ചെയ്യുന്നത് കൊണ്ടുമാണ് സാനിയയെ അങ്ങനെ വിളിക്കുന്നത്.


Posted

in

by