മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷം മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സാനിയ ബാബു. സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് ഷൂട്ടുകളിലൂടെ ഇന്ന് തിളങ്ങി നിൽക്കുന്ന സാനിയ, ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. മഴവിൽ മനോരമയിലെ ചില പരമ്പരകളിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്.
അതിന് ശേഷം സിനിമയിലേക്ക് പോയി. ആദ്യ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗാനഗന്ധർവനിൽ അഭിനയിച്ച ശേഷം മലയാളികൾക്ക് കൂടുതൽ തിരിച്ചറിഞ്ഞ് തുടങ്ങി. പിന്നീട് സോഷ്യൽ മീഡിയയിലെ ഗ്ലാമറസ് ഷൂട്ടുകളിലൂടെ സാനിയ ആരാധകരെ സ്വന്തമാക്കി. ജോ ആൻഡ് ജോ എന്ന സിനിമയിലെ നിമ്മി എന്ന കഥാപാത്രത്തിലൂടെ ഒരുപാട് യുവാക്കളുടെ ഹൃദയങ്ങളിൽ കയറിക്കൂടാൻ സാനിയയ്ക്ക് സാധിച്ചു.
ഇപ്പോൾ ഏഷ്യാനെറ്റിലെ നമ്മൾ എന്ന പരമ്പരയിൽ പ്രധാന റോളുകളിൽ ഒന്നിൽ അഭിനയിക്കുകയാണ് സാനിയ. സീരിയലുകളിലോ സിനിമയിലോ കാണുന്നത് പോലെയല്ല സോഷ്യൽ മീഡിയയിൽ സാനിയയെ കാണാൻ കഴിയുന്നത്. കൂടുതലും ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്ന സാനിയയുടേ പുതിയ ഫോട്ടോഷൂട്ട് അങ്ങനെയുള്ളതല്ല. വിഷുവിനോട് അനുബന്ധിച്ച് സാനിയ ചെയ്തതൊരു ഫോട്ടോഷൂട്ടാണ് ഇത്.
തിരുവല്ലയിലെ മഹാലക്ഷ്മി സിൽക്സിന്റെ നീല നിറത്തിലെ ട്രഡീഷണൽ ക്രോപ് ടോപ്പും വെള്ള സ്കർട്ടും ധരിച്ച് നാടൻ പെൺകുട്ടിയായി സാനിയ തിളങ്ങി. ഈ വേഷത്തിൽ കാണാൻ കൂടുതൽ ഭംഗിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. ഏത് വേഷമാണെങ്കിലും ആരെയും മയക്കുന്ന ചിരി സമ്മാനിക്കുന്ന ഒരാളാണ് സാനിയായെന്നും ചിലർ അഭിപ്രായപ്പെടുന്നു. പാപ്പനാണ് സാനിയയുടെ അവസാന റിലീസ് ചിത്രം.