‘മിനി സ്കർട്ടിൽ പൊളി ലുക്കിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാനിയ ബാബു..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇപ്പോൾ ബാലതാരങ്ങളായി അഭിനയിച്ച് വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കുന്ന താരങ്ങളെ നമ്മുക്ക് അറിയാവുന്നതാണ്. ചിലർ ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രീതി നേടി മുന്നേറുമ്പോൾ ചിലർ ഒന്നിലധികം സിനിമകളിൽ പ്രകടനം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നു. ഇപ്പോൾ നിരവധി ബാലതാരങ്ങൾ മലയാള സിനിമയിലുണ്ട്.

ഇതിൽ കൂടുതൽ പേരും പെൺകുട്ടികൾ ആണെന്നതും എടുത്തു പറയേണ്ട ഒന്നാണ്. ചിലർ വൈകാതെ തന്നെ സിനിമയിൽ നായികമാരായി അരങ്ങേറുകയും ചെയ്യാം!! സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ അത്തരം റോളുകളിൽ തിളങ്ങി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് സാനിയ ബാബു. കാണാക്കുയിൽ, ഇളയവൾ ഗായത്രി, സീത തുടങ്ങിയ സീരിയലുകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.

ഭഗത് മാനുവൽ നായകനായി അഭിനയിച്ച ‘നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന ചിത്തത്തിലൂടെയാണ് സാനിയ സിനിമയിലേക്ക് എത്തുന്നത്. സിനിമ വലിയ വിജയം നേടിയിരുന്നില്ല. പക്ഷേ അതിന് ശേഷം മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ച സാനിയയെ പ്രേക്ഷകർക്ക് തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സ്റ്റാർ എന്ന ജോജു ജോർജ്, പൃഥ്വിരാജ് ചിത്രത്തിലും സാനിയ അഭിനയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് സാനിയ ബാബു. സാനിയയുടെ പുത്തൻ പുതിയ ഫോട്ടോസാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. സ്വയംവര സിൽക്സിന് വേണ്ടിയാണ് സാനിയ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സ്വിമ്മിങ് പൂളിന് അരികിൽ ‘ഫ്ലോറൽ ക്രോപ്പ് ക്യാമി ആൻഡ് മിനി സ്കർട്ട് ധരിച്ചുള്ള സാനിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.


Posted

in

by