മോഡലിംഗും അഭിനയവുമായി കുറച്ച് വർഷങ്ങളായി മലയാളികൾക്ക് ഇടയിൽ പ്രിയങ്കരരായി മാറിയ താരമാണ് നടി സാധിക വേണുഗോപാൽ. ഒരു സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന സാധിക കോഴിക്കോട് സ്വദേശിനിയാണ്. അച്ഛനും അമ്മയും സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. അച്ഛൻ വേണു സിത്താര സംവിധായകനും അമ്മ രേണുക അഭിനയത്രിയുമായിരുന്നു.
സാധികയും വിവാഹിത ആയിരുന്നെങ്കിലും പിന്നീട് ആ ബന്ധം വേർപിരിഞ്ഞിരുന്നു. കൊച്ചിയിലാണ് സാധിക താമസിക്കുന്നത്. സിനിമകളും സീരിയലുകളും മോഡൽ ഷൂട്ടുകളുമായി ഏറെ തിരക്കുള്ള ഒരാളായി സാധിക ഇന്ന് മാറി കഴിഞ്ഞു. ഇതിനിടയിലും സുഹൃത്തുകൾക്ക് ഒപ്പം സമയം ചിലവഴിക്കാൻ സാധിക ശ്രദ്ധിക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്. ഓർക്കുട്ട് ഒരു ഓർമ്മകൂട്ടാണ് സാധികയുടെ ആദ്യ സിനിമ.
മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയാണ് സാധികയെ പ്രേക്ഷകരുടെയും മലയാളികളുടെയും പ്രിയങ്കരിയാക്കി മാറ്റിയത്. നിരവധി ഫാഷൻ ബ്രാൻഡുകളുടെ മോഡലായും സാധിക പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ ഗെയിം ഷോകളിൽ പങ്കെടുക്കുകയും അതുപോലെ ചില പ്രോഗ്രാമുകളിൽ അവതാരകയായി തിളങ്ങുകയും ചെയ്തിട്ടുണ്ട് സാധിക. മോൺസ്റ്റർ, പാപ്പൻ എന്നീ സിനിമകളാണ് സാധികയുടെ അവസാനം ഇറങ്ങിയത്.
യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് സാധിക. ഇപ്പോഴിതാ പോണ്ടിച്ചേരി പാരഡൈസ് ബീച്ചിൽ ഷോർട്സിൽ നിൽക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാധിക. ഏത് ഡ്രസ്സ് ഇട്ടാലും സാധികയെ കാണാൻ ഹോട്ട് ആണെന്ന് ഒരിക്കൽ കൂടി താരം തെളിയിച്ചിരിക്കുകയാണ്. ആരാധകരുടെ കമന്റുകളും മേളമാണ് പോസ്റ്റിന് താഴെ മുഴുവനായി കാണാൻ പറ്റുന്നത്.