സിനിമയിൽ അഭിനയത്തോടൊപ്പം തന്നെ മറ്റു മേഖലയിലും ജോലി ചെയ്ത കഴിവ് തെളിയിക്കുന്ന ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുള്ളതാണ്. അഭിനയത്തോടൊപ്പം തന്നെ അവർ ചിലർ നിർമാണ രംഗത്തോ, സംവിധാന രംഗത്തോ, പാട്ടിന്റെ മേഖലയിലോ ഒക്കെ വർക്ക് ചെയ്യുന്ന താരങ്ങൾ മലയാള സിനിമയിലുണ്ട്. അത്തരത്തിൽ മലയാളത്തിൽ രണ്ട് മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ് നടി റോഷ്ന ആൻ റോയ്.
അഭിനയത്രി എന്നതിൽ ഉപരി നല്ലയൊരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് റോഷ്ന. അഭിനയവും കോസ്റ്റിയൂം മേഖലയിലും ഒരുമിച്ച് കൊണ്ടുപോകുന്ന നടിമാർ മലയാളത്തിൽ ധാരാളമുണ്ടെങ്കിലും റോഷ്നയെ പോലെ മേക്കപ്പ് ആർട്ടിസ്റ്റായും അഭിനയത്രിയായും വർക്ക് ചെയ്യുന്ന നടിമാർ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഒമർ ലുലു ചിത്രമായ ‘ഒരു അടാർ ലവിലൂടെയാണ് റോഷ്ന ശ്രദ്ധനേടുന്നത്.
അതിൽ ടീച്ചറായി അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടിയ താരം വർണ്യത്തിൽ ആശങ്ക, അംഗ രാജ്യത്തെ ജിമ്മന്മാർ, മാസ്ക്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റോഷ്നയുടെ വിവാഹം ഈ കഴിഞ്ഞ വർഷമായിരുന്നു നടന്നത്. നടൻ കിച്ചു ടെല്ലസാണ് റോഷ്നയുടെ ഭർത്താവ്. ഈ അടുത്ത് പുറത്തിറങ്ങിയ അജഗജാന്തരത്തിന്റെ തിരക്കഥ എഴുതിയത് കിച്ചുവായിരുന്നു.
റോഷ്ന തന്റെ ശരീരഭാരം കുറച്ച് മേക്കോവർ നടത്തിയ ഫോട്ടോസ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ നടിയുടെ ഒരു ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. റോസ് നിറത്തിലെ ലെഹങ്ക ധരിച്ചുള്ള ഫോട്ടോഷൂട്ടാണ് റോഷ്ന പങ്കുവച്ചിരിക്കുന്നത്. ഷെറിൻ എബ്രഹാമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലേഡീസ് പ്ലാനറ്റ് ആണ് കോസ്റ്റിയൂം, മരിയ വർഗീസാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.