‘മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ നായിക!! ഹോട്ട് ലുക്കിൽ തിളങ്ങി രമ്യ പാണ്ട്യൻ..’ – ഫോട്ടോസ് കാണാം

തമിഴ് സിനിമ-ടെലിവിഷൻ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന താരമാണ് നടി രമ്യ പാണ്ട്യൻ. ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് രമ്യ. ബിഗ് ബോസിന്റെ നാലാം സീസണിൽ നാലാം സ്ഥാനം നേടി അവസാന എപ്പിസോഡ് വരെ പിടിച്ചുനിന്ന ഒരാളാണ് രമ്യ. കുക്ക് വിത്ത് കോമാളി സീസൺ വണിലൂടെയാണ് രമ്യ പ്രിയങ്കരിയായി മാറുന്നത്.

ജോക്കർ, ആൻ ദേവതായ്, രാമേ ആണ്ടാലും രാവണേ ആണ്ടാലും തുടങ്ങിയ തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള രമ്യ പാണ്ട്യൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കാൻ പോവുകയാണ്. മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെയാണ് രമ്യ മലയാളത്തിലേക്ക് എത്തുന്നത്.

മമ്മൂട്ടിയുടെ ഭാര്യയുടെ റോളിലാണ് രമ്യ സിനിമയിൽ അഭിനയിക്കുന്നത്. വേലനായി മമ്മൂട്ടിയും മയിലായി രമ്യയും സിനിമയിൽ കഥാപാത്രങ്ങളായി അഭിനയിക്കും. ഇവരെ കൂടാതെ തമിഴിലെയും മലയാളത്തിലെയും നിരവധി താരങ്ങളും സിനിമയിൽ അഭിനയിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 25 ലക്ഷത്തിന് അടുത്ത് ആരാധകരുള്ള ഒരാളുകൂടിയാണ് രമ്യ പാണ്ട്യൻ.

രമ്യയുടെ പുതിയ ലുക്കിലുള്ള ഫോട്ടോസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ നായികയുടെ ലുക്ക് കണ്ടിട്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ പുതിയ ഫോട്ടോഷൂട്ടിലൂടെ താരത്തിന് സാധിച്ചു. സുരനാണ് രമ്യയുടെ ഈ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്.


Posted

in

by