ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നായികാ നടിയാണ് രജീഷ വിജയൻ. 2016-ൽ ആസിഫ് അലിയുടെ നായികയായി അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു രജീഷയുടെ തുടക്കം. അതിലെ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനമനസ്സുകളിൽ ഇടം നേടുകയും ചെയ്തിരുന്നു രജീഷ.
പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച രജീഷ മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. കൂടുതൽ സിനിമകൾ ചെയ്തത് മലയാളത്തിൽ ആണെന്ന് മാത്രം. തമിഴിൽ ധനുഷിന്റെ നായികയായി കർണൻ എന്ന സിനിമയിലൂടെ അരങ്ങേറിയപ്പോൾ രജീഷ, തെലുങ്കിൽ രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെയും തുടക്കം കുറിച്ചു. ടെലിവിഷൻ അവതാരകയായി ആയിരുന്നു തുടങ്ങിയത്.
പിന്നീട് സിനിമയിലേക്ക് എത്തിയ രജീഷ അവിടെ സ്ഥാനം ഉറപ്പിച്ചു. സുസീസ് കോഡ് എന്ന പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടാണ് രജീഷ തന്റെ കരിയർ തുടങ്ങിയത്. സൂര്യ മ്യൂസിക്കിലെ നിരവധി പ്രോഗ്രാമുകൾ പിന്നീട് രജീഷ അവതരിപ്പിച്ചിട്ടുണ്ട്. അനുരാഗ കരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജീഷയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. പകലും പാതിരവുമാണ് അവസാനം ഇറങ്ങിയ സിനിമ.
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന അമലയാണ് അടുത്ത ചിത്രം. ഇത് കൂടാതെ വേറെയും രണ്ടു മലയാള സിനിമകൾ ഷൂട്ടിംഗ് നടക്കുന്നുണ്ട്. അതെ സമയം സാരിയിലുള്ള രജീഷയുടെ മനോഹരമായ പുതിയ ഫോട്ടോസാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. വൈഷ്ണവ് ബി.എസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. തമിഴിലാണ് രജീഷ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.