ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് പ്രിയ വാര്യരുടേത്. മലയാളികൾക്ക് മാത്രമെന്ന് പറഞ്ഞാൽ പോരാ. ഇന്ത്യയൊട്ടാകെ ഒറ്റ രാത്രികൊണ്ട് വൈറൽ താരമായി മാറിയ പ്രിയ വാര്യർ ‘നാഷണൽ ക്രഷ്’ എന്ന ലേബലിൽ അറിയപ്പെടുക വരെ ചെയ്തിരുന്നു. അടാർ ലവിലെ ഒരു പ്രണയ ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയതോടെയാണ് പ്രിയയുടെ ജീവിതം മാറിമറിഞ്ഞത്.
കണ്ണിറുക്കി കാണിക്കുന്ന ഒരു രംഗം ആ പാട്ടിൽ ഉണ്ടായിരുന്നു. അതാണ് അത്ര വേഗം പ്രിയയ്ക്ക് ആരാധകരുണ്ടാവാൻ കാരണമായത്. ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് വേഗത്തിലാണ് പ്രിയയ്ക്ക് ഫോളോവേഴ്സ് കൂടിയത്. പാട്ടിലെ രംഗങ്ങൾ വച്ച് പല തരത്തിലുള്ള രസകരമായ ട്രോളുകൾ വന്നതോടെ കൂടാതെ പേരിലേക്ക് പ്രിയ വാര്യർ എത്തിപ്പെടുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് പ്രിയയുടെ വർഷങ്ങളായിരുന്നു.
മലയാളത്തിൽ നിന്ന് നേരെ തെലുങ്കിലും ഹിന്ദിയിലും അഭിനയിക്കാൻ അവസരങ്ങൾ പ്രിയയ്ക്ക് അതിന് ശേഷം ലഭിച്ചു. ‘ഒരു അടാർ ലവ്’ തിയേറ്ററിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയതെങ്കിലും പ്രിയയുടെ ലൈഫിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് ചെയ്തത്. തെലുങ്കിൽ ചെക്ക് എന്ന സിനിമയിലൂടെയാണ് അവിടെ അരങ്ങേറ്റം കുറിച്ചത്. പ്രിയയുടെ ബോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
മലയാളത്തിൽ ‘ഒരു നാല്പതുകാരന്റെ ഇരുപതുകാരി’ എന്നാണ് സിനിമയാണ് അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാനുള്ള പ്രിയയുടെ ചിത്രം. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോട്ടോഷൂട്ടുകൾ പ്രിയ ചെയ്ത ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ‘രാധ’ എന്ന കോൺസെപ്റ് ആസ്പദമാക്കി പ്രിയ ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ സരിൻ രാംദാസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് പ്രിയയുടെ ഈ വെറൈറ്റി ലുക്കിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.