‘പ്രാർത്ഥന ഇന്ദ്രജിത്ത് ആണോ ഇത്!! തായ്‌ലൻഡിൽ നിന്ന് ഹോട്ട് ലുക്കിൽ പ്രിയഗായിക..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. താരങ്ങളുടെ മക്കൾ സിനിമയിലേക്ക് തന്നെ മിക്കവരും എത്തിപ്പെടാറുണ്ട്. മലയാള സിനിമയിലെ ഒരു വലിയ താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് എന്നത് ശ്രദ്ധേയമാണ്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, അമ്മ സുകുമാരി, മരുമക്കളായ പൂർണിമ, സുപ്രിയ എല്ലാവരും സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്നവരാണ്. ഇതിൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മാത്രം അഭിനേതാവല്ല. സിനിമയിൽ നിർമ്മാതാവ് ആയിട്ടാണ് സുപ്രിയ പ്രവർത്തിക്കുന്നത്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും മക്കളും സിനിമയിൽ തന്നെ സജീവമാണ്. മൂത്തമകൾ പ്രാർത്ഥന ഗായികയും ഇളയമകൾ നക്ഷത്ര അച്ഛനൊപ്പം സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയാണ്. അതിമനോഹരമായ ശബ്ദത്തിന് ഉടമയായ പ്രാർത്ഥന ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. മോഹൻലാൽ എന്ന സിനിമയിലെ ലാലേട്ടാ ലാ ലാ എന്ന ഗാനമാണ് പ്രാർത്ഥനയെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. ഉപരിപഠനത്തിന്റെ ഭാഗമായി ലണ്ടനിൽ ആയിരുന്നു. പക്ഷേ ഇപ്പോൾ കുടുംബത്തിന് ഒപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് താരം.

തായ്‌ലൻഡിലെ ഫുകേറ്റ് എന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണ് പ്രാർത്ഥന പങ്കുവച്ചിരിക്കുന്നത്. അച്ഛനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ബീച്ചിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. പൂർണിമയും ഇന്ദ്രജിത്തും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സ്വർഗം എന്നാണ് പ്രാർത്ഥന തന്റെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്. ശരീരത്തിലെ ടാറ്റൂകളും ചിത്രങ്ങളിൽ കാണാൻ സാധിക്കും


Posted

in

by