നടൻ ഇന്ദ്രജിത്തിന്റേയും നടി പൂർണിമയുടെ മൂത്തമകളും ഗായികയായുമായ പ്രാർത്ഥന ഇന്ദ്രജിത്തിന് എതിരെ സോഷ്യൽ മീഡിയയിൽ സദാചാര കമന്റുകൾ വന്ന് സൈബർ അറ്റാക്ക് നടന്നുകൊണ്ടിരിക്കുകയാണ്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ വേണ്ടി തായ്‌ലാൻഡിലേക്ക് പോയിരിക്കുകയായിരുന്നു പ്രാർത്ഥന, അവിടെ നിന്നുള്ള തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
ഇതിന് താഴെയാണ് ഓൺലൈൻ ആങ്ങളമാരുടെയും, അമ്മാവിയമ്മാവന്മാരുടെയും മോശം കമന്റുകൾ വന്നിരിക്കുന്നത്. ബിക്കി നിയിൽ ഇരിക്കുന്ന ഒരു ഫോട്ടോ പ്രാർത്ഥന പോസ്റ്റ് ചെയ്തിരുന്നു. വെറുതെയല്ല പൃഥ്വിരാജ് മകൾക്ക് ഫോൺ പോലും കൊടുക്കാത്തത്, മല്ലിക ചേച്ചി ഇതൊക്കെ കാണുന്നുണ്ടല്ലേ, കുറച്ച ഗ്ലാമർ ഉണ്ടായിരുന്നെങ്കിൽ എന്താ അവസ്ഥ, അച്ഛനും അമ്മയും ഇത് കാണുന്നില്ലേ ഇങ്ങനെ പോകുന്നു കമന്റുകൾ.
പ്രാർത്ഥനയ്ക്ക് പിന്തുണ നൽകികൊണ്ട് നിരവധി പേർ കമന്റുകൾ ഇട്ടിട്ടുണ്ട്. പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട എന്നാണ് പലരും പ്രതികരിച്ചത്. കഴിഞ്ഞ ദിവസവും അവിടെ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ ഇത്തരത്തിൽ കമന്റുകൾ വന്നിരുന്നെങ്കിലും ഇത്രത്തോളം ഇല്ലായിരുന്നു. “പാസ്പോർട്ട് സൈസ് ഫോട്ടോയിൽ നിന്നും ഇത് വരെ പുറത്തേക്ക് വരാൻ കഴിയാതെ മനസ്സിൽ പൊട്ടി കരയുകയാണ് ചിലർ..” എന്ന് ഒരാൾ പ്രാർത്ഥനയെ പിന്തുണച്ച് കമന്റ് ചെയ്തു.
നടി സാനിയയും പോസ്റ്റിന് താഴെ പ്രാർത്ഥനയ്ക്ക് കിസ് ഇമോജി പോലെയൊരു കമന്റ് ഇട്ടിട്ടുണ്ട്. മുമ്പൊരിക്കൽ പൂർണിമയ്‌ക്കും ഇത്തരത്തിൽ സദാചാര കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ദ്രജിത്ത്, പൂർണിമ, പ്രാർത്ഥന, ഇളയമകൾ നക്ഷത്ര എന്നിവർ ഒരുമിച്ചാണ് തായ്‌ലാൻഡിലേക്ക് പോയിരിക്കുന്നത്. ഇന്ദ്രജിത്ത് കുടുംബത്തിന് ഒപ്പം കടൽ തീരത്ത് ഇരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.