‘ബിജു മേനോന്റെ ചിത്രത്തിലെ നായിക!! ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് നടി പൂജിത മേനോൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ, സീരിയൽ രംഗത്ത് ഒരേപോലെ സജീവമായി നിൽക്കുന്ന വളരെ ചുരുക്കം ചില നടിമാരെ ഉള്ളൂ. സീരിയലിൽ പ്രധാന റോളുകളിൽ അഭിനയിച്ചു കഴിഞ്ഞാൽ പിന്നീട് അവരെ സിനിമയിലേക്ക് അധികം കാണാറില്ല. സിനിമയിലായാലും അങ്ങനെ തന്നെയാണ്. ടെലിവിഷൻ അവതാരകയായും സിനിമ, സീരിയൽ അഭിനയത്രിയായും സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി പൂജിത മേനോൻ.

ടെലിവിഷൻ ഷോകളിൽ അവതാരകയായി തുടങ്ങിയ പൂജിത നീ കൊ ഞാൻ ചാ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിഞ്ഞു. 2013-ലായിരുന്നു ആ സിനിമ ഇറങ്ങിയത്. മരംകൊത്തി എന്ന സിനിമയിലാണ് ആദ്യമായി നായികയാവുന്നത്. ബിജു മേനോന്റെ സ്വർണകടുവ എന്ന സിനിമയിലും പൂജിത നായികമാരിൽ ഒരാളായി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ചെറിയ വേഷങ്ങളിൽ ധാരാളം സിനിമകൾ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷമിറങ്ങിയ ഉല്ലാസമാണ് പൂജിതയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണിരാജ എന്ന പരമ്പരയിൽ പൂജിത അഭിനയിക്കുന്നുണ്ട്. പ്രിയംവദ എന്ന റോളിലാണ് പൂജിത അഭിനയിക്കുന്നത്. മോഡലിംഗ് രംഗത്തും സജീവമായിട്ടുള്ള പൂജിത ധാരാളം ഫോട്ടോഷൂട്ടുകൾ പലർക്കും വേണ്ടി ചെയ്തിട്ടുള്ളത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്.

ഈ കഴിഞ്ഞ ദിവസം പാലക്കാട് ആരംഭിച്ച ഫിറ്റ് പാക്ക് ഫിറ്റ്.നെസ് ജിമ്മിന്റെ ഉദ്‌ഘാടന ചടങ്ങളിൽ പൂജിതയും പങ്കെടുത്തിരുന്നു. അതിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഔട്ട് ഫിറ്റിലുള്ള പൂജിതയുടെ ഫോട്ടോസ് വൈറലായി കഴിഞ്ഞു. ഐബെറി വെഡിങ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് പൂജിത ചടങ്ങിൽ പങ്കെടുത്തത്. ഹണി റോസായി ചടങ്ങിലെ മുഖ്യാതിഥി.


Posted

in

by