‘എന്തൊരു അഴകാണ് ഈ കൊച്ചിനെ കാണാൻ!! സാരിയിൽ ക്യൂട്ട് ലുക്കിൽ പാർവതി ബാബു..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതാരകരെ പോലെ ഇന്ന് മലയാളികൾ ഏറെ ഉറ്റുനോക്കുന്നവരാണ് സോഷ്യൽ മീഡിയ ചാനലുകളിൽ നിന്ന് വളർന്നുവരുന്ന അവതാരകർ. കുസൃതി നിറഞ്ഞ ചോദ്യങ്ങളും തമാശകളുമായി അവർ മലയാളികളുടെ മനസ്സിൽ പെട്ടന്ന് ഇടംപിടിക്കാറുണ്ട്. ചിലർ സോഷ്യൽ മീഡിയയിൽ തന്നെ ട്രോളുകൾ ഏറ്റുവാങ്ങുകയും വിമർശനങ്ങൾ നേരിടുകയുമൊക്കെ ചെയ്യുന്നതും പതിവ് കാഴ്ചയാണ്.

നടൻ ഷൈൻ ടോം ചാക്കോയുടെ അഭിമുഖം എടുത്ത് മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടിയ അവതാരകയാണ് പാർവതി ബാബു. ഷൈന്റെ കൂടെ പേടിച്ച് ഇരുന്ന് ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹത്തിന്റെ പ്രതികരണങ്ങളും ചേഷ്ടകളും കണ്ട് അത്ഭുതത്തോടെ നോക്കി ഇരിക്കുന്ന പെൺകുട്ടി ഒറ്റ രാത്രികൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി മാറി. പാർവതിയുടെ ജീവിതം തന്നെ ഒറ്റ രാത്രികൊണ്ട് മാറിമറിഞ്ഞു.

പിന്നീട പാർവതിയെ കാണാൻ വേണ്ടി അഭിമുഖങ്ങൾ കാണുന്ന ആളുകളുടെ എണ്ണവും കൂടി. പാർവതിക്ക് സോഷ്യൽ മീഡിയകളിൽ ആരാധകരുമുണ്ടായി. അങ്ങനെ സോഷ്യൽ മീഡിയയിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്കും എത്താൻ പാർവതിക്ക് അവസരം ലഭിച്ചു. ഈ അടുത്തിടെ ഇറങ്ങിയ അയൽവാശി എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിനും പാർവതി തുടക്കം കുറിച്ചു. നായികയായും സിനിമകൾ പ്രതീക്ഷിക്കുന്നുണ്ട് മലയാളികൾ.

നല്ലയൊരു നർത്തകി കൂടിയാണ് പാർവതി. ധാരാളം ഡാൻസ് റീൽസുകൾ പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം പാർവതിയുടെ സാരിയിലുള്ള ഒരു കിടിലം ഫോട്ടോഷൂട്ടാണ് വൈറലായി കൊണ്ടിരിക്കുന്നത്. താനുസ് ബ്രൈഡൽ ബൗട്ടിക്കിന്റെ സാരിയാണ് പാർവതി ധരിച്ചിരിക്കുന്നത്. ജയാനയിലം ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ശ്രീലേഖ സുമംഗലി ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.


Posted

in

by

Tags: