‘യാ മോനെ!! ക്രിസ്തുമസ് സ്പെഷ്യൽ ലുക്കിൽ ജൂനിയർ നയൻ‌താര, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

‘കിലുക്കം കിലുകിലുക്കം’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് നയൻ‌താര ചക്രവർത്തി. അതിൽ ടിങ്കുമോൾ എന്ന കഥാപാത്രത്തെയാണ് നയൻ‌താര അവതരിപ്പിച്ചത്. അതിന് ശേഷം നിരവധി സിനിമകളിൽ നയൻ‌താര ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പത്ത് വർഷത്തോളം നയൻ‌താര ബാലതാരമായി അഭിനയിക്കുകയും ചെയ്തിരുന്നു. 2016-ന് ശേഷം നയൻ‌താര അഭിനയിച്ചിട്ടുണ്ട്.

ജൂനിയർ നയൻ‌താരയായി അറിയപ്പെടുന്ന താരം, ഇനി നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. ആറ് വർഷത്തോളമായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന നയൻ‌താര, തമിഴിലൂടെയാണ് നായികയായി തുടക്കം കുറിക്കുന്നത്. കെ.ടി. കുഞ്ഞുമോൻ എന്ന നിർമ്മാതാവാണ് നയൻതാരയുടെ നായികയായി അവതരിപ്പിച്ചത്. ജന്റിൽമാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പുതിയ പതിപ്പിലാണ് താരം അഭിനയിക്കുന്നത്.

ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ലെങ്കിലും ചിത്രം അന്നൗൺസ് ചെയ്തിരുന്നു. കുട്ടി താരത്തിൽ നിന്ന് നായികയായുള്ള മാറ്റം കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ നയൻ‌താര പല വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ നടത്തി ശ്രദ്ധനേടാറുണ്ടായിരുന്നു. ആ സമയത്ത് തന്നെ ആരാധകർ നയൻതാരയെ നായികയാകാനുള്ള സമയമായി എന്ന് അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു.

അതെ സമയം നയൻ‌താര ക്രിസ്തുമസിനോട് അനുബന്ധിച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞിരിക്കുന്നത്. ക്രിസ്തുമസ് ട്രീക്ക് മുന്നിൽ നിൽക്കുന്ന ഫോട്ടോയാണ് നയൻ‌താര പങ്കുവച്ചത്. അച്ഛനും അമ്മയും അനിയനെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. യാ മോനെ അടിപൊളി സ്റ്റൈലിഷ് ലുക്കായല്ലോ എന്നാണ് ആരാധകരിൽ ചിലർ ഫോട്ടോസിന് താഴെ ഇട്ടിരിക്കുന്ന കമന്റ്.


Posted

in

by