‘ഭാവി നായികയുടെ ഓണ സമ്മാനം!! സെറ്റ് സാരിയിൽ ശോഭിച്ച് നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ

പത്ത് വർഷത്തോളം സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരാളാണ് നയൻ‌താര ചക്രവർത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ ടിങ്കുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നയൻ‌താര മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയത്. അതിന് ശേഷം ഒരുപാട് സിനിമകളിൽ നയൻ‌താര ബാലതാരമായി തകർത്ത് അഭിനയിച്ചിട്ടുമുണ്ട്.

2006-ൽ ബാലതാരമായി തുടങ്ങിയ നയൻ‌താര 2016 വരെ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. മറുപടി എന്ന സിനിമയിലാണ് അവസാനമായി നയൻ‌താര അഭിനയിച്ചത്. അതിന് ശേഷം ഏഴ് വർഷത്തോളമായി പഠനത്തിൽ ശ്രദ്ധകൊടുത്ത നയൻ‌താര ഇപ്പോൾ കോളേജ് വിദ്യാർത്ഥിനിയാണ്. നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ് നയൻ‌താര. അതും തമിഴിലൂടെയാണ് നയൻതാരയുടെ തിരിച്ചുവരവ്.

തമിഴിൽ സൂപ്പർഹിറ്റായ ‘ജന്റിൽമാൻ’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് നയൻതാര നായികയായി അഭിനയിക്കുന്നത്. മലയാളത്തിലും വൈകാതെ തന്നെ നായികയായി വരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അതെ സമയം ആരാധകർക്ക് നയൻതാരയുടെ ഓണ സമ്മാനമായി സെറ്റ് സാരിയിൽ അതിസുന്ദരിയായി തിളങ്ങുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.

കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ഓണാശംസകൾ നേർന്ന് കമന്റ് നൽകിയിട്ടുള്ളത്. ചെസ്, ട്വന്റി 20, കങ്കാരൂ, ക്രേസി ഗോപാലൻ, ഈ പട്ടണത്തിൽ ഭൂതം, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നയൻ‌താര ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ധാരാളം ഗ്ലാമറസ് ഷൂട്ടുകളും നയൻ‌താര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.


Posted

in

by