‘സൂര്യ പ്രഭയിൽ മിന്ന തിളങ്ങി നയൻ‌താര, ഇത് എന്തൊരു മാറ്റമെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

സന്ധ്യ മോഹന്റെ സംവിധാനത്തിൽ 2005-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു കിലുക്കം കിലുകിലുക്കം. വിജയകരമായ കിലുക്കത്തിന്റെ രണ്ടാം ഭാഗമായിട്ട് ഇറങ്ങിയ സിനിമയായിരുന്നു ഇത്. മോഹൻലാൽ, ജഗതി കൂട്ടുകെട്ട് പോലെ തന്നെ കുഞ്ചാക്കോ ബോബൻ/സലിം കുമാർ, ജയസൂര്യ/ഹരിശ്രീ അശോകൻ കൂട്ടുകെട്ടും കൂടി ചേർന്നപ്പോൾ ഒരു കംപ്ലീറ്റ് കോമഡി എന്റർടൈനറായി മാറിയിരുന്നു.

ആ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ടിങ്കുമോൾ. ടിങ്കുമോളായി മികച്ച അഭിനയം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമായി ബേബി നയൻ‌താര ആ സിനിമയിലൂടെ മാറി. നയൻ‌താര ചക്രവർത്തി എന്നാണ് ബേബി നയൻതാരയുടെ യഥാർത്ഥ പേര്. അതിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നയൻ‌താര ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്. ധാരാളം പരസ്യ ചിത്രങ്ങളിലും നയൻ‌താര അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ ബാലതാരമായി നയൻതാര വേഷം ചെയ്തിട്ടുണ്ട്. 2016-ലാണ് അവസാനമായി നയൻ‌താര ബാലതാരമായി വേഷം ചെയ്തത്. അതിന് ശേഷം നയൻ‌താര സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. നായികയായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് നയൻ‌താര. അടുത്ത വർഷം നായികയായുള്ള സിനിമ ഇറങ്ങുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

ഈ കഴിഞ്ഞ ദിവസം നയൻ‌താര തന്റെ ഇരുപതാം ജന്മദിനം ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ സൂര്യ പ്രഭയിൽ മിന്നി തിളങ്ങി ഹോട്ട് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നയൻതാര. ഇത്രയും ഹോട്ട് ലുക്കിലേക്ക് നയൻ‌താര എത്തിയോ എന്നാണു ആരാധകർ ചോദിക്കുന്നത്. പഴയ ടിങ്കുമോൾക്ക് ഇത് എന്തൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത് മലയാളി പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.


Posted

in

by