‘നിറവയറുമായി മൈഥിലി!! എവർഗ്രീൻ മഞ്ജു ചേച്ചിക്ക് ഒപ്പം, പരാതിയുമായി ഗ്രേസ്..’ – ഫോട്ടോസ് വൈറൽ

മമ്മൂട്ടി നായകനായും വില്ലനായും അഭിനയിച്ച പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മൈഥിലി. അതിലെ മാണിക്യം എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ചവച്ച മൈഥിലിക്ക് അതിന് ശേഷം നിരവധി സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് മൈഥിലി. 2009-ലാണ് മൈഥിലി സിനിമയിലേക്ക് എത്തുന്നത്.

ചട്ടമ്പിനാട്, നല്ലവൻ, ശിക്കാർ, സാൾട്ട് ആൻഡ് പെപ്പർ, ഈ അടുത്ത കാലത്ത്, മായാമോഹിനി, പോപ്പിൻസ്, മാറ്റിനി, നാടോടിമന്നൻ, ഗോഡ്സ് ഓൺ കൺട്രി, ഞാൻ, വില്ലാളിവീരൻ, ലോഹം, ക്രോസ് റോഡ്, പാതിരകാലം, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിൽ മൈഥിലി അഭിനയിച്ചിട്ടുണ്ട്. മാറ്റിനി, ലോഹം എന്നീ സിനിമകളിൽ പാടുകയും ചെയ്തിട്ടുണ്ട്. അയലത്തെ വീട്ടിലെ എന്ന ഗാനമൊക്കെ ആ ഇടയിൽ ഭയങ്കര ട്രെൻഡിങ് ആയിരുന്നു.

ഈ വർഷം ഏപ്രിലിലാണ് മൈഥിലി തന്റെ സുഹൃത്ത് കൂടിയായ സമ്പത്തുമായി വിവാഹിതയാകുന്നത്. മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും പങ്കെടുത്ത ഒരു താരവിവാഹം ആയിരുന്നു ഇത്. ഈ മാസം ആദ്യമാണ് മൈഥിലി താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത തന്റെ ആരാധകരുമായി പങ്കുവച്ചത്. അന്ന് സഹതാരങ്ങൾ ഉൾപ്പടെയുള്ളവർ അഭിനന്ദനങ്ങൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറിനെ നേരിൽ കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മൈഥിലി. ‘എവർഗ്രീൻ മഞ്ജു ചേച്ചിക്കൊപ്പം’ എന്ന ക്യാപ്ഷനോടെ ആണ് മൈഥിലി ഫോട്ടോസ് പങ്കുവച്ചത്. നടി ഗ്രേസ് ആന്റണിയാണ് ഫോട്ടോസ് എടുത്തത്. ഫോട്ടോ എടുത്തതിന്റെ ക്രെഡിറ്റ് എവിടെ എന്ന കമന്റ് ഇടുകയും ഗ്രേസ് ചെയ്തിരുന്നു.


Posted

in

by