ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയകളുടെ വരവോടെ ധാരാളം യുവപ്രതിഭകളാണ് ഓരോ ദിവസവും വളർന്നു വന്നുകൊണ്ടിരിക്കുന്നത്. പലർക്കും ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണയും ആരാധകരെയും അതിലൂടെ ലഭിക്കാറുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്ന പേരിലാണ് അവരിപ്പോൾ ആറിയപ്പെടുന്നത്. നല്ല രീതിയിലുള്ള വരുമാനവും ഇവർ അതിലൂടെ ഉണ്ടാക്കാറുണ്ട്.
അതുപോലെ പലർക്കും സിനിമയിലേക്കുള്ള ഒരു വഴികാട്ടിയായും ഇത് മാറാറുണ്ട്. ടിക്-ടോക് നിർത്തലാക്കിയതോടെ എല്ലാവരും ഇൻസ്റ്റാഗ്രാം റീൽസിലേക്ക് പോവുകയും അവിടെയും ആരാധകരെ നേടാൻ തുടങ്ങുകയും ചെയ്തു. റീൽസ് ചെയ്ത ആരാധകരെ സ്വന്തമാക്കുന്ന ഒരുപാട് താരങ്ങൾ ഈ കൊച്ചു കേരളത്തിലുമുണ്ട്. അത്തരത്തിൽ റീൽസ് ചെയ്ത പ്രശസ്തയായ താരമാണ് മീനു ലക്ഷ്മി.
കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ് മീനു. മീനുവിന് ഒപ്പം സഹോദരനും റീൽസിലൂടെ സുപരിചിതനാണ്. അതുപോലെ അച്ഛനും അമ്മയ്ക്കും ഒപ്പവും മീനു റീൽസ് ചെയ്യാറുണ്ട്. മോഡലിംഗ് രംഗത്തും ഇപ്പോൾ മീനു സജീവമാണ്. നിരവധി ഫാഷൻ ബ്രാൻഡുകൾ മീനു സമൂഹ മാധ്യമങ്ങളിലൂടെ പ്രമോട്ട് ചെയ്യുന്നുണ്ട്. അർഹിച്ച അംഗീകാരം ഇപ്പോൾ മീനുവിനെ തേടിയെത്തിയിരിക്കുകയാണ്.
രാജ് മ്യൂസിക് മലയാളവും ഇന്റർവെൽ എഡ്യൂക്കേഷനും ചേർന്ന് നൽകിയ ‘മികച്ച വനിതാ നർത്തകി’യായി തിരഞ്ഞെടുത്തത് മീനു ലക്ഷ്മിയാണ്. അവാർഡ് ഏറ്റുവാങ്ങിയ മീനു അതിന്റെ ചിത്രങ്ങൾക്ക് ഒപ്പം കൂടെ നിന്ന എല്ലാവർക്കും നന്ദി പറയുകയും ചെയ്തു. ഈ വർഷത്തെ രണ്ടാമത്തെ അവാർഡ് ആണ് ഇതെന്നും പോസ്റ്റിൽ മീനു സൂചിപ്പിച്ചിട്ടുണ്ട്. മീനുവിന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.