മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായിരുന്നു നായികാനായകൻ. ലാൽജോസ് തന്റെ സിനിമയിൽ അഭിനയിക്കാൻ വേണ്ടി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് ഭാഗമായി നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുത്ത മത്സരാർത്ഥി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായി മാറുകയും ചെയ്തിട്ടുണ്ടായിരുന്നു.
നായികാനായകനിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ. അതിൽ വിജയിയാകാൻ താരത്തിന് സാധിച്ചില്ലെങ്കിലും മികച്ച കോമഡിയനായി മീനാക്ഷിയെ തിരഞ്ഞെടുത്തിരുന്നു. അത് കഴിഞ്ഞ് സിനിമകളിൽ അഭിനയിക്കാൻ അവസരങ്ങളും മീനാക്ഷിയ്ക്ക് ലഭിച്ചു. മഴവിൽ മനോരമയിലെ തന്നെ ഉടൻ പണം എന്ന ഷോയുടെ അവതാരകയായും മീനാക്ഷി മാറിയിരുന്നു.
ഉടൻ പണത്തിൽ ഡൈൻ ഡേവിസിന് ഒപ്പം അവതാരകയായി പ്രേക്ഷകരുടെ കൈയടി നേടിയ മീനാക്ഷി ഒരുപാട് ആരാധകരെയും ആ ഷോയിലൂടെ നേടിയെടുത്തു. തട്ടീം മുട്ടീം, മറിമായം തുടങ്ങിയവയിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. തട്ടും പുറത്ത് അച്യുതൻ, മാലിക്, ഹൃദയം തുടങ്ങിയ സിനിമകളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. തോൽവി എഫ്.സി, മൂൺ വാക്ക് എന്നീ സിനിമകളാണ് ഇനി ഇറങ്ങാനുള്ളത്.
ഇൻസ്റ്റാഗ്രാമിൽ ഏകദേശം രണ്ട് ലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ള മീനാക്ഷി ഇപ്പോഴിതാ ചുവപ്പ് ഔട്ട്ഫിറ്റിൽ ഒരു കിടിലം മേക്കോവർ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. ടിയാന ഡിസൈനേഴ്സിന്റെ വസ്ത്രമാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. ജിഷ്ണു മുരളിയാണ് മീനാക്ഷിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ആര്യ ജിതിനാണ് മീനാക്ഷിയ്ക്ക് ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.