1992-ൽ പുറത്തിറങ്ങിയ ശബരിമലയിൽ തങ്കസൂര്യയോദയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മഞ്ജു പിള്ള. അന്തരിച്ച അനശ്വര നടനായ എസ്.പി പിള്ളയുടെ കൊച്ചുമകൾ കൂടിയാണ് മഞ്ജു. മുത്തച്ഛന്റെ പാത പിന്തുടർന്ന് എത്തിയ മഞ്ജു പിള്ള എന്ന മലയാള സിനിമ മേഖലയിലെ വളരെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറി. ടെലിവിഷൻ സീരിയലുകളിലും മഞ്ജു സജീവമായിരുന്നു.
ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ മഞ്ജു സിനിമയിൽ ക്യാമറാമാനായ സജീവമായി നിൽക്കുന്ന സുജിത് വാസുദേവുമായി വീണ്ടും വിവാഹിതയായി. ഒരു മകളും താരത്തിനുണ്ട്. ദയ സുജിത് എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തത്തിലൂടെ കടന്നുപോവുകയാണ് മഞ്ജു പിള്ളയും കുടുംബവും. മഞ്ജു തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
പുതിയ അപ്പാർട്ട് മെന്റിലേക്ക് താമസം മാറിയ സന്തോഷമാണ് മഞ്ജു ആരാധകരെ അറിയിച്ചത്. മകൾക്ക് ഒപ്പം ഗൃഹപ്രവേശവും അതുപോലെ പാലുകാച്ചൽ ചടങ്ങ് നടത്തുന്നതിന്റെ വീഡിയോയും മഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവും മകളും ബന്ധുക്കളെയും വീഡിയോയിൽ കാണാം. പക്ഷേ മഞ്ജുവിന്റെ ഭർത്താവ് സുജിത്തിനെ വീഡിയോയിൽ കാണുന്നുണ്ടായിരുന്നു. ഭർത്താവ് എന്ത്യേ എന്നൊക്കെ ചിലർ ചോദിച്ചിട്ടുമുണ്ട്.
View this post on Instagram
മഞ്ജു തന്നെ അവർക്ക് അതിന് മറുപടിയും കൊടുത്തിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കുകൾ കൊണ്ട് ചടങ്ങിൽ പങ്കെടുക്കാൻ സുജിത്തിന് സാധിച്ചില്ല എന്നാണ് മഞ്ജുവിന്റെ മറുപടി. മനോഹരമായ തന്നെ ഡിസൈൻ ചെയ്തിരിക്കുന്ന ഒരു അപ്പാർട്ട് മെന്റിലാണ് മഞ്ജു താമസം മാറിയിരിക്കുന്നത്. ഈ വർഷമിറങ്ങിയ ഓ മൈ ഡാർലിംഗ്, ഹിഗ്വിറ്റ എന്നിവയാണ് മഞ്ജുവിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമകൾ.