‘കോടികളുടെ വീട്!! നല്ല കാലം വന്നപ്പോൾ സുനിച്ചേനെ ഡിവോഴ്സ് ചെയ്തു പോലും..’ – പ്രതികരിച്ച് മഞ്ജു സുനിച്ചേൻ

വെറുതെ അല്ല ഭാര്യ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിൽ അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതയാവുകയും പിന്നീട് സിനിമകളിൽ അഭിനയിക്കുകയും ചെയ്ത ശ്രദ്ധനേടിയ ഒരാളാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെ ഭർത്താവ് സുനിച്ചേനും മലയാളികൾക്ക് സുപരിചിതനാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില ഓൺലൈൻ മാധ്യമങ്ങളും ഇരുവരെയും വേർപിരിക്കാൻ നോക്കുകയാണ്.

മഞ്ജുവും സുനിച്ചേനും വിവാഹബന്ധം വേർപ്പെടുത്തിയെന്ന് ഇതിന് മുമ്പും ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജ വാർത്തകൾ കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു ഏറെ നാളത്തെ കഷ്ടപ്പാടിന് ഒടുവിൽ പുതിയ വീട് വച്ചപ്പോൾ അതിന്റെ ചടങ്ങിൽ പങ്കെടുക്കാൻ സുനിച്ചേന് പറ്റിയിരുന്നില്ല. ഇതിനും കോടികളുടെ വീട് വച്ച് ശേഷം സുനിച്ചേനെ ഒഴിവാക്കി പുതിയ പങ്കാളിയെ കണ്ടെത്തിയെന്ന രീതിയിൽ വ്യാജ വാർത്തകൾ വരികയും ചെയ്തു. ഇപ്പോഴിതാ അതിന് എതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു.

വർഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിറകിലായിരുന്നു താൻ, ആരോഗ്യം പോലും നോക്കാതെ അതിന്റെ പിറകെ ചോര നീരാക്കി ഓടി, ഒടുവിൽ ആ സ്വപ്നത്തിൽ എത്തി, ഞങ്ങളുടെ വീട്! ചില ഓൺലൈൻ വാർത്ത മാധ്യമ അധർമ്മികൾക്ക് വേണ്ടിയാണ് താൻ ഈ കുറിപ്പ് എഴുതുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് മഞ്ജു തുടങ്ങിയത്. ഒരു മുറിയും ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ എന്തും പറയാം എന്നാണോ? നിങ്ങളെ പോലെ സമാധാനമായി ജീവിക്കാൻ ഞങ്ങൾക്കും ഉണ്ട്. ബാങ്കിൽ നിന്ന് ലോൺ എടുത്ത് ഒരു വീട് വച്ചപ്പോൾ അത് കോടികളുടെ വീടാക്കി..

നിങ്ങളാണോ എന്റെ വീട്ടിൽ കോടികൾ കൊണ്ടിട്ടത്. പാലുകാച്ചിന് സുനിച്ചേനെ കാണാതായപ്പോൾ നല്ല കാലം വന്നപ്പോൾ അവനെ ഒഴിവാക്കി എന്ന് സ്വയം തീരുമാനിച്ചാൽ മതിയോ? സുനിച്ചേനെ ഡിവോഴ്സ് ചെയ്തു പോലും! ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ നിങ്ങൾക്ക് എന്താണ്.. കേരളം നേരിടുന്ന ആഭ്യന്തര പ്രശ്നമാണോ ഞങ്ങളുടെ ദാമ്പത്യം! അടുത്ത നിങ്ങളുടെ പ്രശ്നം എന്റെ കൂട്ടുകാരിയാണ്.. ഞാൻ വച്ച വീട്ടിൽ എന്റെ കൂട്ടുകാരി വരുമ്പോൾ നിങ്ങൾക്ക് പൊള്ളുന്നത് എവിടെയാണ്?

എനിക്ക് വേറെയും സുഹൃത്തുക്കളുണ്ട്. അവരെല്ലാം എന്റെ ജീവിതപങ്കാളികളാണോ! എന്നാണ് നിങ്ങളുടെ തലയിൽ വെളിച്ചം വീഴുന്നത്.. കഷ്ടം.. ഇനിയും നുണക്കഥകൾ എഴുതി വിട്ടാൽ എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യും.. നിങ്ങൾ കാരണം പൊറുതിമുട്ടിയ നിരവധി പേർക്ക് വേണ്ടിയാണു ഞാൻ ഇത് പറയുന്നത്. എല്ലാ ഓൺലൈൻ മാധ്യമങ്ങളെയും ഉദ്ദേശിച്ചല്ല ഞാൻ ഇത് പറയുന്നത്..”, മഞ്ജു സുനിച്ചേന് കുറിച്ച പോസ്റ്റിലെ പ്രധാന കാര്യങ്ങൾ. ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ നേർന്ന് കൊണ്ടാണ് മഞ്ജു പോസ്റ്റ് അവസാനിപ്പിച്ചത്.


Posted

in

by