‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ?, ദേവിയായി മനീഷയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് പ്രതേകിച്ച് നടിമാർക്ക് ലഭിക്കാറുണ്ട്. ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിൽ ഇവർ ധാരാളം ഫോട്ടോഷൂട്ടുകളിലൂടെ നിറഞ്ഞ് നിൽക്കാറുണ്ട്. അതുവഴി താരങ്ങൾക്ക് ഒരുപാട് ആരാധകരെയും ലഭിക്കുന്നത് പതിവ് കാഴ്ചയാണ്.

പാടാത്ത പൈങ്കിളി എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതമായി മാറിയ മുഖമാണ് നടി മനീഷ മഹേഷ്. മനീഷ എന്ന പറയുന്നതിനേക്കാൾ പാടാത്ത പൈങ്കിളിയിലെ കണ്മണി എന്ന് പറയേണ്ടി വരും. അങ്ങനെ പറഞ്ഞാൽ കുടുംബപ്രേക്ഷകർക്ക് താരത്തിനെ പെട്ടന്ന് മനസ്സിലാകും. ആ സീരിയലിലെ മിന്നും പ്രകടനം തന്നെയാണ് പ്രേക്ഷകർക്ക് ഇടയിൽ ഇത്ര പിന്തുണ ലഭിക്കാൻ കാരണമായത്.

ഏകദേശം 400 എപ്പിസോഡുകൾ പിന്നിട്ട് കഴിഞ്ഞ വിജയകരമായി മുന്നോട്ട് പോവുകയാണ് സീരിയൽ. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. അവർക്ക് വേണ്ടി ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ ദേവിയായി മനീഷ ചെയ്ത ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്. സരസ്വതി ദേവിയുടെ ലുക്കിലാണ് മനീഷ ഇത് ചെയ്തിരിക്കുന്നത്.

‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ’ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് കമന്റ് ചെയ്തിരിക്കുന്നത്. മനീഷയുടെ ക്യൂട്ട് ലുക്കാണ് എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൈയിൽ ഒരു താമരപ്പൂവും ഒരു വീണയും പിടിച്ചാണ് താരം ചിത്രങ്ങൾക്ക് വേണ്ടി പോസ് ചെയ്തിരിക്കുന്നത്. മിഥിൻലാലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലാഡിവ സലൂണാണ് മേക്കപ്പ്, നിയനീയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.


Posted

in

by