‘മേടമാസ പുലരിയിൽ അമ്പലത്തിൽ നടി മാളവിക ശ്രീനാഥ്, സാരിയിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ്, അർജുൻ അശോകൻ, നിഖില വിമൽ തുടങ്ങിയ താരങ്ങൾ പ്രധാന റോളുകളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു മധുരം. ഒ.ടി.ടിയിൽ 2021 ഡിസംബറിൽ ഇറങ്ങിയ ചിത്രം ഗംഭീര പ്രതികരണമാണ് നേടിയത്. അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയിൽ ഒരു കഥാപാത്രം ചെയ്ത ഫഹിം സഫറും ആഷിഖ് ഐമറും ചേർന്നാണ് തിരക്കഥ എഴുതിയത്.

ഫഹീം അവതരിപ്പിച്ച താജുദീൻ എന്ന കഥാപാത്രം ഹോസ്പിറ്റലിൽ വച്ച് കണ്ടുമുട്ടുന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രമാണ്. ക്യൂട്ട് ലുക്കിൽ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആ കഥാപാത്രം ചെയ്തിരുന്നത് മാളവിക ശ്രീനാഥ് എന്ന പുതുമുഖമായിരുന്നു. ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും മാളവിക അത് ഭംഗിയായി അവതരിപ്പിച്ചു. മധുരത്തിലെ നീതു അങ്ങനെ സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

മധുരം കഴിഞ്ഞ് നിവിൻ പൊളി റോഷൻ ആൻഡ്രൂസ് എന്നിവർ ഒന്നിച്ച സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് പുറത്തിറങ്ങിയത്. മാളവികയുടെ ആദ്യ തിയേറ്റർ റിലീസ് ചിത്രമായിരുന്നു ഇത്. പക്ഷേ സിനിമ മോശം പ്രതികരണമാണ് നേടിയത്. ആസിഫ് അലി ചിത്രമായ കാസർഗോൾഡ് ആണ് ഇനി മാളവികയുടെ പുറത്തിറങ്ങാനുള്ളത്. അതിലൂടെ നായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് മാളവിക.

വിഷുവിനോട് അനുബന്ധിച്ച് വളരെ ട്രഡീഷണൽ ലുക്കിൽ ആരാധക മനം കവർന്നിരിക്കുകയാണ് മാളവിക. “മേടമാസ പുലരി” എന്ന ക്യാപ്ഷനോടെ ഒരു ക്ഷേത്രമുറ്റത്ത് നിൽക്കുന്ന ഫോട്ടോയാണ് മാളവിക പങ്കുവച്ചിരിക്കുന്നത്. അമൃത ലക്ഷ്മിയുടെ സ്റ്റൈലിങ്ങിൽ കതിർ ലൂംസിന്റെ സാരിയാണ് മാളവിക ധരിച്ചിരിക്കുന്നത്. മുസമ്മിൽ മൂസയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.


Posted

in

by