ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മാളവിക മോഹനൻ. ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളായ മാളവികയുടെ സിനിമയിലേക്കുള്ള പ്രവേശനവും എളുപ്പമായിരുന്നു. പക്ഷേ ആദ്യ സിനിമ തന്നെ പരാജയപ്പെട്ടു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ആസിഫ് അലി ചിത്രത്തിലൂടെ മടങ്ങിയെത്തി.
മികച്ച പ്രതികരണം ലഭിച്ചെങ്കിലും തിയേറ്ററിൽ വലിയ ഓളമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല. കന്നഡയിലും ഹിന്ദിയിലും അടുത്തടുത്ത വർഷങ്ങളിൽ അരങ്ങേറി. മലയാളത്തിലേക്ക് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലൂടെ തിരിച്ചുവന്ന മാളവികയ്ക്ക് ഈ തവണ മോശമായില്ല. സിനിമ സൂപ്പർഹിറ്റായി മാറിയിരുന്നു. വൈകാതെ തമിഴിലും അരങ്ങേറിയ മാളവിക അവിടെ സ്ഥാനം വളരെ പെട്ടന്ന് ഉറപ്പിച്ചു.
വിജയിയുടെ നായികയായി മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് തമിഴ് പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയത്. ധനുഷിന്റെ നായികയായി മാരനിലും അഭിനയിച്ച മാളവികയുടെ മലയാള ചിത്രം ക്രിസ്റ്റിയാണ് അവസാനമായി ഇറങ്ങിയത്. പാ രഞ്ജിത്ത് ചിയാൻ വിക്രം ഒന്നിക്കുന്ന തങ്കലാൻ ആണ് മാളവികയുടെ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ചിത്രം. ഹിന്ദിയിലും ഒരു സിനിമ നടക്കുന്നുണ്ട്.
ഇത്രത്തോളം ആരാധകർ കൂടാൻ ഒരു കാരണം കൂടിയുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ഗ്ലാമറസ് ലുക്കിലാണ് മാളവികയെ കാണാൻ കഴിയുക. ഇപ്പോഴിതാ ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ മാളവിക ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്. ഹാൻഡ് ബാറിൽ തൂങ്ങിക്കിടക്കുന്നതും ഡംബലുകൾ എടുക്കുന്നതുമായ ഫോട്ടോസാണ് മാളവിക പോസ്റ്റ് ചെയ്തത്. ഹോട്ടിയാണെന്ന് ആരാധകരും കമന്റ് ഇട്ടിട്ടുണ്ട്.